Advertisment

വയനാട്ടിൽ കൂടുതൽ പ്രദേശങ്ങൾ സമ്പൂർണ്ണ ലോക്ഡൗണിലേക്ക്; ഇതോടെ14 ഗ്രാമ പഞ്ചായത്തുകളും 56 നഗരസഭാ ഡിവിഷനുകളിലും സമ്പൂര്‍ണ ലോക്ഡൗണ്‍ ആയി

New Update

publive-image

Advertisment

വയനാട്: വയനാട് ജില്ലയിലെ കൂടുതൽ പ്രദേശങ്ങളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇതോടെ14 ഗ്രാമ പഞ്ചായത്തുകളിലും 56 നഗരസഭാ ഡിവിഷനുകളിലും സമ്പൂര്‍ണ ലോക്ഡൗണ്‍ ആയി.

പ്രതിവാര രോഗ വ്യാപന നിരക്ക് ഏഴിന് മുകളിലുള്ള ജില്ലയിലെ 14 ഗ്രാമപഞ്ചായത്തുകളിലും 56 നഗരസഭാ ഡിവിഷനുകളിലും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയാണ് ഉത്തരവിറക്കിയത്.

ജില്ലയിലെ തിരുനെല്ലി, പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി, പൊഴുതന, വൈത്തിരി, മുട്ടില്‍, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി, മീനങ്ങാടി, അമ്പലവയല്‍, നെന്മേനി, നൂല്‍പ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലും കല്‍പ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി നഗരസഭകളിലെ 56 ഡിവിഷനുകളിലും നാളെ മുതൽ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും.

NEWS
Advertisment