Advertisment

വയനാട് കളക്ട്രേറ്റ് വളപ്പിലെ ചന്ദനമരമോഷണം; പ്രതികളെ തിരിച്ചറിഞ്ഞു

New Update

publive-image

Advertisment

കൽപ്പറ്റ: വയനാട് കളക്ട്രേറ്റ് വളപ്പിലെ അതീവ സുരക്ഷ മേഖലയിൽ നിന്ന് ചന്ദന മരം മുറിച്ചു കടത്തിയ കേസിൽ പ്രതികളെ തിരിച്ചറിഞ്ഞു. കമ്പളക്കാട് സ്വദേശികളായ ബാലൻ, മോഹനൻ എന്നിവരാണ് മരം മുറിച്ച് കടത്തിയത്.കേണിച്ചിറ വരദൂർ മാരിയമ്മൻ ക്ഷേത്രത്തിലെ ചന്ദന മരം മുറിച്ചു കടത്തിയ കേസിൽ നേരത്തെ പ്രതികൾ പോലീസ് പിടിയിലായിരുന്നു.

പ്രതികളെ കൽപ്പറ്റ പോലീസ് കസ്റ്റഡിയിൽ വാങ്ങും.സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസമാണ് കളക്ട്രേറ്റ് വളപ്പിലെ ഒരാൾപൊക്കത്തിലുള്ള ചന്ദന മരം പ്രതികൾ മുറിച്ചു കടത്തിയത്. 4 സെന്റീമീറ്റർ വീതിയുള്ള ചന്ദനമരമാണ് മോഷ്ടിച്ചത്.

ജില്ല കളക്ടറുടെ ചേമ്പർ സ്ഥിതി ചെയ്യുന്ന മെയിൻ ബ്ലോക്കിന് പുറക് വശത്ത് നിന്നുമാണ് ചന്ദന മരം മോഷ്ടിച്ചത്.സ്വാതന്ത്ര്യ ദിനത്തിന്റെ തലേ ദിവസം കളക്ടറേറ്റ് പരിസരത്ത് കൂടുതൽ സുരക്ഷ ഒരുക്കിയ രാത്രിയിലാണ് മോഷണം നടന്നത്. ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ തിരിച്ചറിയാൻ കഴിയാഞ്ഞത് ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു

NEWS
Advertisment