Advertisment

പ്രോഗ്രസിവ് പ്രൊഫഷണൽ ഫോറം (പിപിഎഫ്) കുവൈറ്റ് വയനാട്ടിൽ നിർമിച്ച വീടിൻ്റെ താക്കോൽദാനം മെയ് 14 ന്

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

Advertisment

വയനാട്: കേരളത്തിലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വേണ്ടി, വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ, കല്പറ്റ മുൻസിപ്പാലിറ്റിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രോഗ്രസ്സിവ് പ്രൊഫഷണൽ ഫോറം (പി പി എഫ്) കുവൈറ്റ് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ബഹുമാനപ്പെട്ട കേരള സ്പോർട്സ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ നിർവഹിക്കുന്നു.

നാളെ ഉച്ചക്ക് രണ്ടു മണിക്ക് കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ മുൻ എം.എൽ.എ. സി.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. പ്രസ്തുത ചടങ്ങിൽ ബിന്ദു മന്ത്രിയിൽ നിന്നും പുതിയ വീടിന്റെ താക്കോൽ ഏറ്റുവാങ്ങുന്നതായായിരിക്കും.

ജനപ്രധിനിധികൾക്കൊപ്പം കൽപ്പറ്റ സോൺ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് യു. വേണുഗോപാലൻ, നിർമ്മാണം നിയന്ത്രിച്ച പിപിഎഫ് പ്രധിനിധി ഹരീഷ്, പിപിഎഫ് മുൻ പ്രസിഡന്റ് ഇടവത്തു രാജഗോപാൽ, കല കുവൈറ്റ് പ്രസിഡന്റ് പി.ബി സുരേഷ് ഭാസ്കരൻ എന്നിവർ പങ്കെടുക്കും എന്ന് പിപിഎഫ് കുവൈറ്റ് പ്രസിഡന്റ് അഡ്വ. തോമസ് സ്റ്റീഫൻ ജനറൽ സെക്രട്ടറി ഷേർളി ശശിരാജൻ എന്നിവർ അറിയിച്ചു.

പ്രസ്തുത നിർമ്മാണപ്രവർത്തനം വിജയകരമായി പൂർത്തിയാക്കുന്നതിൽ നിർലോഭമായ സഹായങ്ങൾ നൽകിയ ജില്ലാ കളക്‌ടർ, സംസ്ഥാന പഞ്ചായത്തു-റൂറൽ ഡെവലപ്മെന്റ് മന്ത്രി. ഗോവിന്ദൻ മാസ്റ്റർ, കൽപ്പറ്റ മുൻസിപ്പാലിറ്റി അധികാരികൾ, മുൻ. എംഎൽഎ. ശശീന്ദ്രൻ, കൽപ്പറ്റ സോൺ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, സഹായം നൽകിയ പിപിഎഫ് അംഗങ്ങൾ എന്നിവർക്ക് പിപിഎഫ് കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി നന്ദി അറിയിച്ചു.

Advertisment