Advertisment

സ്വാതന്ത്ര്യ ദിനത്തിൽ വീട്ടിൽ പ്രസവിച്ച നേപ്പാൾ സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി ജെപിഎച്ച്എന്നും കനിവ് 108 ആംബുലൻസ് ജീവനക്കാരും

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

Advertisment

ആംബുലൻസ് പൈലറ്റ് സി.പി പ്രണവ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഹിരൺ എസ് വിനോദ്

വയനാട്: സ്വാതന്ത്ര്യ ദിനത്തിൽ വീട്ടിൽ പ്രസവിച്ച നേപ്പാൾ സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി ജെപിഎച്ച്എന്നും കനിവ് 108 ആംബുലൻസ് ജീവനക്കാരും. നേപ്പാൾ സ്വദേശിനിയും നിലവിൽ വയനാട് കൽപറ്റ തെക്കുംതറ കൊല്ലിമാത്തിൽ താമസവുമായ നവീനിന്റെ ഭാര്യ താര (19) ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. തെക്കുംതറയിലെ ഒരു സ്വാകാര്യ ഫാമിലെ ജീവനക്കാരാണ് നവീനും ഭാര്യ താരയും. താരയ്ക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഫാം ഉടമ ഉടൻ വിവരം വേങ്ങപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് സീമയെ അറിയിച്ചു.

publive-image

ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് സീമ

തുടർന്ന് സീമ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് സന്ദേശം പടിഞ്ഞാറത്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് സി.പി പ്രണവ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഹിരൺ എസ് വിനോദ് എന്നിവർ ഉടൻ സ്ഥലത്തേക്ക് തിരിച്ചു. ഇതിനിടയിൽ ജെ.പി.എച്ച്.എൻ സീമയും താരയ്ക്ക് അടുത്തെത്തി.

സീമയുടെ പരിശോധയിൽ താരയ്ക്ക് പ്രസവവേദനയാണെന്നും ആരോഗ്യനില വഷളാണെന്നും മനസിലാക്കി വീട്ടിൽ തന്നെ പ്രസവം എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. അഞ്ചരയോടെ സീമയുടെ പരിചരണത്തിൽ താര കുഞ്ഞിന് ജന്മം നൽകി. ഇതിനിടയിൽ കനിവ് 108 ആംബുലൻസ് സംഘവും സ്ഥലത്തെത്തി.

തുടർന്ന് സീമയും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഹിരൺ എസ് വിനോദും ചേർന്ന് അമ്മയ്ക്കും കുഞ്ഞിയും വേണ്ട പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഇരുവരെയും ആംബുലൻസിലേക്ക് മാറ്റി. ഉടൻ തന്നെ പൈലറ്റ് സി.പി പ്രണവ് ഇരുവരെയും കൽപറ്റ ജനറൽ ആശുപത്രി അറിയിച്ചു.

Advertisment