Advertisment

സ്വാതന്ത്യത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ഫ്രീഡം പരേഡ് ശ്രദ്ധേയമായി

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

Advertisment

മീനങ്ങാടി: സ്വാതന്ത്യത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഫ്രീഡം @ 75 ഭാഗമായി ഫ്രീഡം പരേഡ് നടത്തി. സ്വതന്ത്ര ഇന്ത്യയുടെ 75 വർഷങ്ങൾ അനുസ്മരി ക്യത്തക്ക വിധത്തിൽ 75 മീറ്റർ കൂറ്റൻ ദേശീയ പതാകയും 75 മുത്തു കുടകളും അണിനിരന്ന ഫ്രീഡം പരേഡിൽ എൻസിസി എൻഎസ്എസ് ജെആർസി. കുടുംബശ്രീ, ഹരിത കർമ്മ സേന, ആശാവർക്കർമാർ, അംഗനവാടി ടീച്ചർമാർ, എസ് ടി പ്രമോട്ടർമാർ, ജനപ്രതിനിധികൾ, സംഘാടകസമിതി അംഗങ്ങൾ എന്നിവർ അണിനിരന്നു.

ബാൻഡ് മേളത്തിന്റെയും ചെണ്ട വാദ്യത്തിന്റെയും അകമ്പടിയോടെ നടന്നുനീങ്ങിയ ഫ്രീഡം പരേഡിൽ ചർക്ക തൂൽക്കുന്ന ഗാന്ധിയും പഴശ്ശിരാജയും ഇടച്ചന കുങ്കനും തലയ്ക്കൽ ചന്തുവും ഭാരതാംബയും ഇടം പിടിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി 19 ന് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് സ്കൂള്‍, കുടുംബശ്രീ, ജനറല്‍ വിഭാഗങ്ങള്‍ക്കായി ക്വിസ് മത്സരം, ആഗസ്റ്റ് 20 ന് ഗ്രാമ പഞ്ചായത്ത് പൊതുസ്റ്റേജില്‍ ദേശഭക്തിഗാന മത്സരം, ആഗസ്റ്റ് 22 ന് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് പ്രസംഗ മത്സരവും നടത്തുന്നു.

publive-image

ആഗസ്റ്റ് 23 ന് യുവതീ യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ദേശീയോദ്ഗ്രഥന കൂട്ടയോട്ടം, വിമുക്തഭടന്മാരെ ആദരിക്കല്‍, നാം എങ്ങനെ നമ്മളായി എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ എന്നിവയും ഫ്രീഡം @ 75 ന്റെ ഭാഗമായി സംഘടിപ്പിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ഇ വിനയൻ വൈസ് പ്രസിഡൻറ് കെ പി നുസ്രത്ത് ബേബി വർഗീസ് ഉഷാ രാജേന്ദ്രൻ പി വേണുഗോപാൽ സജി കാവനാകുടി വി എം വിശ്വനാഥൻ പി.എം ഹൈറുദ്ധീൻ ടി.കെ സന്തോഷ് കുമാർ മനോജ് ചന്ദനക്കാവ് ഷമീർ കാക്കവയൽ ഫാരിസ് തുടങ്ങിയവർ സംബന്ധിച്ചു .

Advertisment