ഇവിഎമ്മിൽ കൃത്രിമം നടന്നോയെന്ന് സംശയം; മൈക്രോ കൺട്രോളർ പരിശോധിക്കണമെന്ന ആവശ്യവുമായി ബിജെപി സ്ഥാനാർഥി

മഹാരാഷ്ട്രയിലെ അഹമ്മ‌‍ദ്‍ നഗറിൽ പരാജയപ്പെട്ട സുജയ് വിഖേ പാട്ടീൽ ആണ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.

New Update
evm

ദില്ലി: മഹാരാഷ്ട്രയിൽ ഇവിഎമ്മിനെതിരെ പരാതിയുമായി ബിജെപി സ്ഥാനാർഥി. കൃത്രിമം നടന്നോ എന്നറിയാൻ വോട്ടിങ് മെഷീൻ്റെ മൈക്രോ കൺട്രോളർ യൂണിറ്റ് പരിശോധിക്കണമെന്നാണ് ആവശ്യം. മഹാരാഷ്ട്രയിലെ അഹമ്മ‌‍ദ്‍ നഗറിൽ പരാജയപ്പെട്ട സുജയ് വിഖേ പാട്ടീൽ ആണ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ഫലം വന്ന് ഏഴു ദിവസത്തിനുള്ളിൽ ആവശ്യം മണ്ഡലത്തിന്റെ ചുമതലയുള്ള തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചിരുന്നു.

Advertisment

തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. ഇവിഎമ്മിൽ ഒറ്റത്തവണ പ്രോഗ്രാം ചെയ്യാൻ കഴിയുന്ന ചിപ്പാണ് മൈക്രോ കൺട്രോളർ യൂണിറ്റ്. ഇതിൽ കൃത്രിമം നടന്നോയെന്നാണ് സുജയ് വിഖേ പാട്ടിലിന്റെ സംശയം. ഓരോ ഇവിഎം പരിശോധനയ്ക്കും 40,000 രൂപയും 18 ശതമാനം ജിഎസ്‍ടിയും നൽകണം. എത്ര ഇവിഎം മെഷീനുകളാണ് പരിശോധിക്കുന്നതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. എൻസിപിയുടെ നിലേഷ് ലങ്കെയോട് 28,929 വോട്ടിനാണ് സുജയ് വിഖേ പാട്ടീൽ തോറ്റത്.

delhi
Advertisment