റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നിക്ഷേപങ്ങളുടെ പലിശനിരക്കു വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
federal bank.jpg

കൊച്ചി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ സ്ഥിരനിക്ഷേപങ്ങൾക്കുള്ള പലിശനിരക്കുകള്‍ ബുധനാഴ്ച മുതല്‍ ഫെഡറൽ ബാങ്ക് വർദ്ധിപ്പിച്ചു. 500 ദിവസത്തേയ്ക്കുള്ള നിക്ഷേപങ്ങൾക്ക് റസിഡന്റ് സീനിയർ സിറ്റിസൻസിന് ലഭിക്കുന്ന പലിശനിരക്ക് 8.25 ശതമാനവും മറ്റുള്ളവർക്ക് 7.75 ശതമാനവുമായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. 

Advertisment

കൂടാതെ, കാലാവധിയ്ക്ക് ശേഷം മാത്രം പിന്‍വലിക്കാവുന്ന സ്ഥിരനിക്ഷേപങ്ങൾക്ക് 500 ദിവസത്തേയ്ക്ക് ലഭിക്കുന്ന പലിശനിരക്ക് 7.90 ആയി ഉയർത്തി. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇതേ കാലയളവിലേക്ക് പരമാവധി 8.40 ശതമാനം വരെ പലിശ ലഭിക്കുന്നതാണ്.

Advertisment