/sathyam/media/media_files/2026/02/05/1001639311-2026-02-05-10-11-15.jpg)
ഡൽഹി : കെ സി വേണുഗോപാലിൻറെ 63 മത് ജന്മദിനവും രാഷ്ട്രീയ ജീവിതത്തിലെ അമ്പതാം വാർഷികവും രാജ്യമെമ്പാടുമുള്ള കോൺഗ്രസ് പ്രവർത്തകർ ആഘോഷമാക്കി.
സമൂഹ മാധ്യമങ്ങളിൽ പിറന്നാൾ ആശംസകളും പിറന്നാൾ ആഘോഷവും ഒക്കെ വൈറലായി .
പ്രിയ നേതാവിൻ്റെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി
ജീവകാരുണ്യ പ്രവർത്തനങ്ങളുമായി പ്രവർത്തകർ സമൂഹത്തിൻ്റെ താഴെ തട്ടിലേക്കിറങ്ങി, ജന്മദിനത്തിനൊപ്പം പൊതുരംഗത്തു 50 വർഷം പൂർത്തിയാക്കിയായതിന്
ഡിജിറ്റൽ പ്ലാറ്റുഫോമുകളിൽ ആശംസാ പ്രവാഹം നിറഞ്ഞുകവിഞ്ഞു.
പാർലമെൻറ് മന്ദിരത്തിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും നേതൃത്വത്തിൽ എംപിമാർ കെ.സി വേണുഗോപാലിൻ്റെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചു.
വിവിധ സംസ്ഥാനങ്ങളിലുള്ള കോൺഗ്രസ് സംഘടന നേതൃത്വവും നേതാക്കളും കെ സി വേണുഗോപാലിന്റെ ജന്മദിനം രാജ്യത്തുടനീളം വിപുലമായി ആഘോഷിച്ചു.
കെ.സി യുടെ സ്വന്തം കേരളത്തിലും പ്രവർത്തകർ പിറന്നാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചു.
സംസ്ഥാനത്തുടനീളം വിവിധ കേന്ദ്രങ്ങളിൽ പായസം വിതരണവും മധുര പലഹാര വിതരണവും നടന്നു.
കെസി വേണുഗോപാൽ എംപിയുടെ ജന്മദിനത്തിന്റെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് അദ്ദേഹത്തിൻ്റെ പാർലമെൻ്റ് മണ്ഡലമായ ആലപ്പുഴയിലടക്കം കോൺഗ്രസ് നേതാക്കൾ പ്രാധാന്യം നൽകിയത്.
മിക്കയിടത്തും ആശുപത്രികളിലും വയോജന പരിചരണ കേന്ദ്രങ്ങളിലും അനാഥമന്ദിരങ്ങളിലും തെരുവുകളിലും ഭക്ഷണവും മധുരവും വിതരണം ചെയ്തു.
എല്ലാ ജില്ലകളിലും സൗജന്യ ഭക്ഷണ വിതരണം,മരുന്ന് വിതരണം എന്നിവ സംഘടിപ്പിച്ചു .
കേരളത്തിൽ കെപിസിസി ആസ്ഥാനത്തും ജന്മദിനാശംസകൾ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു .
കേരളത്തിൻറെ ചുമതലയുള്ള സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രീയും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും ദീപാ ദാസ് മുൻഷിയും ഉൾപ്പെടെയുള്ളവർ ആഘോഷത്തിൽ പങ്കെടുത്തു.
ഒരുതരത്തിലുള്ള നിർദ്ദേശമോ ആഹ്വാനമോ ഇല്ലാതെയാണ് പ്രവർത്തകർ കെസി വേണുഗോപാലിൻ്റെ ജന്മദിനം സ്വമേധയാ ഏറ്റെടുത്ത് ആഘോഷമാക്കി മാറ്റിയത്.
പ്രവർത്തകർക്കും നേതാക്കൾക്കിടയിലുമുള്ള കെസി വേണുഗോപാലിന്റെ സ്വീകാര്യതയുടെ കൂടി തെളിവായി മാറി ഈ ആഘോഷങ്ങൾ.
കണ്ണൂരിലെ പയ്യന്നൂർ കണ്ടോന്താർ ഗ്രാമത്തിൽ നിന്നും കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിന്റെ തിലകക്കുറിയായി മാറിയ നാട്യങ്ങളും ചമയങ്ങളും ഇല്ലാത്ത ഒരു നേതാവിന് കിട്ടുന്ന പ്രവർത്തകരുടെ വാത്സല്യമാണ് അദ്ദേഹത്തിൻറെ ജന്മദിനത്തിൽ പ്രവർത്തകർ നൽകിയ സ്നേഹവും ആദരവും .
അഞ്ചു പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ തപസ്യക്ക് ഇടയിൽ ഒരിക്കൽപോലും ഗാന്ധിയനാശയങ്ങൾ കൈമോശം വരാതെയും മതേതര ജനാധിപത്യ ബോധ്യങ്ങൾക്ക് വിട്ടുവീഴ്ചയില്ലാതെയും ആദർശത്തിന്മേൽ ചെറിയ ചെളി പോലും വീഴാതെയും അദ്ദേഹത്തിന് കാത്തുസൂക്ഷിക്കാൻ കഴിഞ്ഞത് കർമ്മ മണ്ഡലത്തിൽ അദ്ദേഹം പിന്തുതുടരുന്ന സത്യസന്ധതയും കർക്കശ്യ നിലപാടുകളും തന്നെയാണ്.
രാഷ്ട്രീയത്തിൽ ഊതി വീർപ്പിച്ച ഒരു നീർകുമിള ആകാൻ ഒരിക്കലും കെസി വേണുഗോപാലിനെ കിട്ടില്ല.
കാരണം ഒരു സാധാരണ പ്രവർത്തകനായി ജീവിതം തുടങ്ങി, സാധാരണക്കാരുടെ ഉള്ളു തൊട്ടറിഞ്ഞ് അവരിൽ ഒരാളായി , അവരുടെ വിചാരങ്ങളും വികാരങ്ങളും ചിന്തകളും ഉൾക്കൊള്ളുന്ന പ്രതിനിധിയായി രാഷ്ട്രീയ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന മഹനീയ സാന്നിധ്യം കൂടിയാണത്.
അപ്രിയ സത്യങ്ങൾ ആരോടും തുറന്നു പറയാൻ മടിക്കാത്തതുകൊണ്ടാകാം മിത്രങ്ങളെക്കാൾ കൂടുതൽ അദ്ദേഹം സമ്പാദിച്ചിട്ടുള്ളത് ശത്രുക്കളെ ആയിരിക്കും.
സ്തുതി പാടകർക്ക് നിന്നു കൊടുക്കില്ല, അതേസമയം ആവലാധികളുമായി തേടിയെത്തുന്ന വരെ കേൾക്കാൻ ഒരു മടിയുമില്ല. വർഗീയതയോട് സമരസപ്പെടാനും കിട്ടില്ല.
അഹന്തയും അഹങ്കാരവും അല്ല ഒരു നേതാവിനെ നയിക്കേണ്ടതെന്ന് സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തന്ന നേതാവ് കൂടിയാണ് കെ സി . ദൂരെ നിന്ന് കാണുന്നവർക്ക് കെസി പരുക്കനായ നേതാവാണ്.
ക്യാമറയ്ക്ക് മുന്നിലും പിന്നിലും അഭിനയിക്കാൻ അറിയില്ല എന്നതുകൊണ്ട് തന്നെയാകാം അങ്ങനെയൊരു ചിന്ത അദ്ദേഹത്തെ അടുത്തറിയാത്തവർക്ക് ഉണ്ടാക്കുക.
അതേസമയം അദ്ദേഹത്തെ അടുത്തറിയുന്നവർക്ക് കടലോളം വാൽസല്യവും കരുണയും ചൊരിയുന്ന വറ്റാത്ത സ്നേഹത്തിൻറെ ഉറവയാണ്. ആ മനസ്സിൻറെ നൈർമല്യം അവർ ആവോളം നുകർന്നിട്ടുണ്ടാകും.
നാളിതുവരെ ഏറ്റെടുത്ത എല്ലാ പദവികളിലും മികച്ച രീതിയിൽ പ്രവർത്തിച്ച കെസി വേണുഗോപാലിൻ്റെ സംഘടന തരത്തിലുള്ള മികവും ഭരണ തലത്തിലുള്ള കഴിവും കേരളത്തിലും വേണ്ടവിധം പ്രയോജനപ്പെടുത്തണമെന്ന് അഭിപ്രായപ്പെടാൻ സാധാരണ പ്രവർത്തകർ ജന്മദിനാഘോഷവും അവസരമാക്കി മാറ്റി എന്നതാണ് അദ്ദേഹത്തിന് കോൺഗ്രസ് പ്രവർത്തകർക്കിടയിലെ സ്വീകാര്യത വ്യക്തമാക്കുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us