ഇന്ന് ജൂലൈ 22: ദേശീയ പതാക ദത്തെടുക്കല്‍ ദിനവും ലോക മസ്തിഷ്‌ക ദിനവും ഇന്ന്: എ. സമ്പത്തിന്റേയും ദേവേന്ദ്ര ഫഡ്നാവിസിന്റെയും അര്‍മാന്‍ മാലിക്കിന്റേയും ജന്മദിനം: സഖ്യശക്തികള്‍ ഇറ്റാലിയന്‍ നഗരമായ പലേര്‍മോ പിടിച്ചടക്കിയതും ചൈനയില്‍ ഡെന്‍ സിയാവോ പിങ് അധികാരത്തില്‍ തിരിച്ചെത്തിയതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

ഇന്ന് ജൂലൈ 22: ദേശീയ പതാക ദത്തെടുക്കല്‍ ദിനവും ലോക മസ്തിഷ്‌ക ദിനവും ഇന്ന്: എ. സമ്പത്തിന്റേയും ദേവേന്ദ്ര ഫഡ്നാവിസിന്റെയും അര്‍മാന്‍ മാലിക്കിന്റേയും ജന്മദിനം: സഖ്യശക്തികള്‍ ഇറ്റാലിയന്‍ നഗരമായ പലേര്‍മോ പിടിച്ചടക്കിയതും ചൈനയില്‍ ഡെന്‍ സിയാവോ പിങ് അധികാരത്തില്‍ തിരിച്ചെത്തിയതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

New Update
history

1198   കർക്കടകം 6
പൂരം  / പഞ്ചമി
2023  ജൂലായ് 22,ശനി

ഇന്ന് ;

.    ദേശീയ പതാക ദത്തെടുക്കൽ ദിനം !
.    **************
<  1947 ജൂലൈ 22-ന് നടന്ന ഭരണഘടനാ അസംബ്ലി യോഗത്തിൽ ത്രിവർണ്ണ പതാക ഇന്ത്യ അതിന്റെ ഇന്നത്തെ രൂപത്തിൽ അംഗീകരിച്ചതിനാലാണ് ഈ ദിനം ആഘോഷിക്കുന്നത്.>

Advertisment

.                  ലോക മസ്തിഷ്ക ദിനം !
                 ***********
<മസ്തിഷ്ക്കാരോഗ്യം, ന്യൂറോളജിക്കൽ ആരോഗ്യം, മാനസികാരോഗ്യം  എന്നിവ സംരക്ഷിക്കുകയും  വിവിധ പ്രതിരോധ മാർഗ്ഗങ്ങൾ ഉൾക്കൊള്ളുന്നതിനും
ബ്ബോധവതകരണത്തിനുള്ള ദിനം >

.                    സ്പൂണറിസം ദിനം !
.                   ********
Both the term and the holiday are named after William Archibald Spooner, a distinguished Oxford professor. This professor was born on July 22, 1844, and became renowned for his tendency to blend sounds.>

.      ലോക ഫ്രാഗിൾ എക്സ്  ദിനം !
.       ***********
< World Fragile X Day; ലോകമെമ്പാടുമുള്ള ഓട്ടിസത്തിന്റെയും ബുദ്ധിപരമായ വൈകല്യങ്ങളുടെയും ഏറ്റവും സാധാരണമായ പാരമ്പര്യ കാരണം" ആണ് ഫ്രാഗിൾ എക്സ് സിൻഡ്രോം. ഇത് രണ്ട് ലിംഗങ്ങളെയും ബാധിക്കുന്നു. FXS ഉള്ളവർക്ക് സാധാരണയായി സംസാരവും ഭാഷാ വികസനവും വൈകും.>

.               ദേശീയ 'ഗോപാലക' ദിനം !
.             ്്്്്്്്്്്്്്്്്്്്്്്്്.   
               < National Day of the Cowboy >
.             
                എലിപിടുത്തക്കാരന്റെ ദിനം !
              ്്്്്്്്്്്്്്്്്്്്്്്്്
< Ratcatcher's Day : പൈട് പൈപ്പർ ഓഫ് ഹാംലീൻ ന്റെ ഓർമ്മക്കായി ഈ ദിനം ആചരിക്കുന്നു. >

               ദേശീയ ഊഞ്ഞാൽ ദിനം !                 
.               ്്്്്്്്്്്്്്്്്്്്
< National Hammock Day ; Relaxation suspended in mid-air. Perfect for daydreaming and reading, while listening to the rustling of leaves and feeling a cool breeze.>              
                     ദേശീയ മാമ്പഴ ദിനം !           
                   *********

history
.                    National Mango Day !

* ഇന്തോനേഷ്യ : അറ്റോർണി ദിനം !
* മലേഷ്യ : സരവാക് സ്വാതന്ത്ര്യദിനം !
* അസർബൈജാൻ : പ്രസ്സ് ദിനം !
* ഗാംബിയ: വിപ്ലവ ദിനം !
* USA ;
National Penuche Fudge Day !
National Creme Brûlée Day !

* ദേശീയ ശലഭ വാരം !
.  

                ഇന്നത്തെ മൊഴിമുത്തുകൾ
               ്്്്്്്്്്്്്്്്്്്്്്്്്
''പ്രതികാരത്തെയോ മാപ്പുകൊടുക്കലിനെയോ കുറിച്ചു ഞാൻ പറയില്ല; മറക്കലാണ്‌ ഒരേയൊരു പ്രതികാരം, മാപ്പുകൊടുക്കലും.''

''തങ്ങളെഴുതിയ താളുകളെച്ചൊല്ലി അന്യർ വാചാലരാവട്ടെ; ഞാൻ വായിച്ച താളുകളുടെ പേരിൽ ഞാനഭിമാനം കൊള്ളുന്നു.''

.     < -ഹോർഹെ ലൂയിസ് ബോർഹേസ് >
                *********

മുൻ ആറ്റിങ്ങല്‍ എംപിയും  (സി.പി.എം) സി.ഐ.ടി.യു.  സംസ്ഥാന, അഖിലേന്ത്യാ കമ്മറ്റികളിൽ അംഗവും ഡൽഹിയിൽ കേരളത്തിന്റെ മുൻ പ്രതിനിധിയും നിലവിൽ മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ എ. സമ്പത്തിന്റേയും (1961),

മഹാരാഷ്ട്രയുടെ  മുൻമുഖ്യമന്ത്രി   ദേവേന്ദ്ര   ഗംഗാധർറാവു ഫഡ്‌നാവിസിന്റെയും (1970),

ഒരു  മുൻ യൂണിവേഴ്സൽ മ്യൂസിക് ഇന്ത്യ പ്രതിനിധിയും ഇന്ത്യൻ പിന്നണി ഗായകനും നടനുമായ അർമാൻ മാലിക്കിന്റേയും (1995),

ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷയുടെ അടിസ്ഥാന തത്വങ്ങൾ രൂപീകരിക്കുന്നതിന്‌ ഏറെ സംഭാവനകൾ നൽകിയ  കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും Smalltalk-80 എന്ന പ്രോഗ്രാമിങ് ഭാഷയുടെ ഉപജ്ഞാതാവുമായ അഡേൽ ഗോൾഡ്ബർഗിന്റെയും (1945),

 1991-ന്റെ ആദ്യ പാദത്തിൽ   ലിനക്സ് കേർണൽ   എഴുതുന്നതിൽ പ്രധാന പങ്കു വഹിച്ച ബ്രിട്ടീഷ് കമ്പ്യൂട്ടർ പ്രോഗ്രാമർ അലൻ കോക്സിന്റെയും (1968),

എമ്മി അവാർഡ് ലഭിച്ച ടെലിവിഷൻ പരമ്പരയായ വിസാർഡ്‌സ് ഓഫ് വേവർലി പ്ലേസിലെ അലെക്സ് റുസ്സോയെ അവതരിപ്പിച്ചതിലൂടെ സെലീന ഗോമസ് പ്രശസ്തയായ അമേരിക്കൻ ചലച്ചിത്ര നടിയും ഗായികയുമായ സെലീന ഗോമസിന്റേയും (1922),

ഇടം കൈയൻ ഫാസ്റ്റ് ബൌളറായ ന്യൂസ് ലാൻഡ് അന്തരാഷ്ട്ര ക്രിക്കറ്റ് കളിക്കാരൻ   ട്രെന്റ് അലക്സാണ്ടർ ബൗൾട്ട് എന്ന   ട്രെന്റ് ബൗൾട്ടിന്റെയും (1989) ജന്മദിനം !

ഇന്നത്തെ സ്മരണ !!!
*********

കൊട്ടാരത്തിൽ ശങ്കുണ്ണി മ. (1855-1937 )
എം.എ. ആന്റണി മ. (1919-1988)
കെ.ടി.എസ്. പടന്നയിൽ മ. (1933-2021)
ഡോ.മുത്തുലക്ഷ്മി റെഡ്ഡി മ. (1886 -1968)
ഫ്രാൻസെസ്ക്കോ ബോട്ടിക്കിനി മ. (1446-1497) 
തോമസ് ഡൗറ്റി മ. (1793 -1856)
തക്കമീനേ ജോക്കീച്ചീ മ. (1854-1922)
ഫ്രാങ്ക് ഡോബ്സൻ മ.(1888-1963)
ഹെന്റി ഹാലറ്റ് ഡേൽ മ. (1875-1968)
ഹാരോൾഡ് ലാർവുഡ്  മ. (1904-1995)
ഫ്രാൻസെസ്കോ ബോട്ടിക്കിനി മ. (1446-1497)

സി കെ മൂസ്സത് ജ. (1922-1991)
പി.ആർ. ശിവൻ ജ. (1937-2010)
എം പി വീരേന്ദ്രകുമാർ ജ. (1936-2020)
മുകേഷ് (ചാന്ദ് മാഥൂർ) ജ. (1923-1976)
കെ.കെ. മാധവൻ ജ. (1917-1999)
ഡബ്ല്യു.ആർ. വരദരാജൻ ജ. (1946-2010)
എച്ച്. അനന്ത് കുമാർ ജ. (1959 -2018)
ഫിലിപ്പു നേരി ജ. (1515-1595)
മർഗരീത്ത  അലക്കോക്ക് ജ. (1647-1690)
ഡി ലാ  ക്രൂസ്  ജ. (1815 -1841)
വിൻസൻറ് ബെനെറ്റ്‌ ജ. (1898-1943)

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌

history

ഇന്ന്,

ഐതിഹ്യമാല എന്ന ഗ്രന്ഥമടക്കം,    മണിപ്രവാള കൃതികൾ, നാടകങ്ങൾ, പരിഭാഷകൾ, കല്പിതകഥകൾ, ആട്ടക്കഥകൾ, കിളിപ്പാട്ട്, കൈകൊട്ടിപ്പാട്ട്, തുള്ളല്പ്പാട്ട്, വഞ്ചിപ്പാട്ട് ഗദ്യപ്രബന്ധങ്ങൾ എന്നീ വിഭാഗങ്ങളിലായി അറുപത് കൃതികൾ രചിച്ച  വാസുദേവൻ എന്ന കൊട്ടാരത്തിൽ ശങ്കുണ്ണിയെയും 1855 മാർച്ച് 23-1937 ജൂലൈ 2),? 

മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കോതകുളങ്ങര പഞ്ചായത്ത് ബോർഡംഗം, അങ്കമാലി കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്നിനിലകളിൽ ഫെഡറൽ ബാങ്കിന്റെ രൂപീകരണത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുകയും കോതകുളങ്ങര നിയമസഭാ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് പ്രതിനിധിയായി ഒന്നും രണ്ടും കേരളാനിയമസഭയിൽ അംഗമായിരുന്ന എം.എ. ആന്റണിയെയും (27 ജൂലൈ 1919 - 22 ജൂലൈ 1988),

മലയാള നാടക, ചലച്ചിത്ര അഭിനേതാവും കോമഡി റോളുകളിൽ തിളങ്ങിയ കലാകാരനുമായിരുന്ന കൊച്ചു പടന്നയിൽ തായി സുബ്രമണ്യൻ എന്നറിയപ്പെടുന്ന കെ.ടി.എസ്.പടന്നയിലിനേയും (ഏപ്രിൽ 15, 1933 - 22 ജൂലൈ 2021).

ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വനിതാ നിയമസഭാ സാമാജികയും സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുവാൻ പ്രയത്നിച്ച ഒരു സാമൂഹ്യ പ്രവർത്തകയുമായിരുന്ന ഡോ. മുത്തുലക്ഷ്മി റെഡ്ഡിയെയും (ജൂലൈ 30, 1886 - ജൂലൈ 22, 1968),

നാഷ്ണൽ ഗാലറിയിൽ വച്ചിരിക്കുന്ന അസംഷൻ ഓഫ് ദി വെർജിൻ എന്ന ചിത്രം വരച്ച ഒരു ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്ന ഫ്രാൻസെസ്ക്കോ ഡി ഗ്യോവന്നി ബോട്ടിക്കിനിയെയും (1446 - ജൂലൈ22, 1497) ,

ഇൻ നാച്വേർസ് വണ്ടർലാൻഡ് (1835), ഓൺ ദ് ഹഡ്സൺ (1830-35), എ റിവർ ഗ്ലീപ്സ് (1843-50) തുടങ്ങിയ പ്രകൃതിദൃശ്യങ്ങൾ കലാത്മകമായി ചിത്രീകരിച്ച്,  ചുരുങ്ങിയ കാലത്തിനുള്ളിൽ അമേരിക്കൻ ചിത്രകലയിലെ പ്രസിദ്ധ പ്രകൃതിദൃശ്യ ചിത്രകാരനാകുവാൻ സാധിച്ച  
തോമസ് ഡൗറ്റിയെയും ( 1793 ജൂലൈ 19-1856 ജൂലൈ 22),

അഡ്രിനാലിൻ എന്ന ഹോർമോൺ വേർതിരിക്കുകയും, ഹോർമോണുകളുടെ രസതന്ത്ര പഠനത്തിനും ഹോർമോൺ ചികിത്സയ്ക്കും വഴിതെളിയിക്കുകയും ചെയ്ത ജാപ്പനീസ് രസതന്ത്രജ്ഞൻ തക്കമീനേ ജോക്കീച്ചീയെയും (നവംബർ 3,1854 - ജൂലൈ 22,1922),

കല്ല്, പിച്ചള, ഓട്, കണ്ണാടി, കോൺക്രീറ്റ് തുടങ്ങിയ പല മാധ്യമങ്ങളിലും  ശില്പാവിഷ്കരണം നിർവഹിച്ച ഇംഗ്ലണ്ടിലെ ശില്പിയായിരുന്ന ഫ്രാങ്ക് ഡോബ്സൻനിയെയും (1888 നവംബർ 18-ജൂലൈ 22, 1963),

ഓട്ടോ ലെവിയുമായി ചേർന്ന് നാഡീ ആവേഗങ്ങളുടെ പ്രേഷണത്തെക്കുറിച്ചു നടത്തിയ പഠനങ്ങൾക്ക് 1936-ൽ  നോബൽ സമ്മാനം ലഭിച്ച ബ്രിട്ടീഷ് ജീവ ശാസ്ത്രജ്ഞനായിരുന്ന ഹെന്റി ഹാലറ്റ് ഡേലിനെയും (1875 ജൂൺ 9- 1968 ജൂലൈ 22)

മികച്ച കൃത്യതയുള്ള ഫാസ്റ്റ് ബൗളറും, ബോഡിലൈൻ വിവാദം മൂലം പ്രശസ്തനാകുകയും ചെയ്ത ഒരു ഇംഗ്ലീഷ് ക്രിക്കറ്റ് കളിക്കാരനായിരുന്ന ഹാരോൾഡ് ലാർവുഡിനെയും(14 നവംബർ 1904–22 ജൂലൈ 1995),

ജനങ്ങളുടെ ഭാഷയില്‍ പഠനം,അദ്ധ്യാപനം, ഭരണം, നീതി നിര്‍വഹണം - അങ്ങിനെ മലയാള ഭാഷയുടെ സത്വം വീണ്ടെടുക്കല്‍ എന്ന ലക്ഷ്യത്തോടെ ഭാഷ ഇന്സ്ടിട്ടുറ്റിൽ പ്രവര്‍ത്തിക്കുകയും ,ശാസ്ത്ര ചിന്തകള്‍,ഭൌതിക ശാസ്ത്രങ്ങള്‍, ശാസ്ത്ര സാഹിത്യ പ്രസ്ഥാനം , പ്രാചിന ഗണിതം മലയാളത്തില്‍, പരമാണുലോകം മുതലായ  ശാസ്ത്ര സംബന്ധിയായ ഗ്രന്ഥങ്ങള്‍, കൂടാതെ വ്യക്തികളെ കുറിച്ചുള്ള അനുസ്മരണങ്ങള്‍ ,കൃഷണഗാഥയിലെ ഫലിതം , ആശാന്‍ കവിത ഉള്ളൂര്‍ കവിത,സാഹിത്യത്തിലേ സാമൂഹ്യ മൂല്യങ്ങളെ കുറിച്ചുള്ള ചിന്തകള്‍ ,ഭഗവത്ഗീതാ വിവര്‍ത്തനത്തെ പറ്റി വിചിന്തനം തുടങ്ങി രണ്ടു ഡസനിലേറെ ഉപന്യാസങ്ങള്‍ ഉള്‍ക്കൊള്ളുന്ന "ആസ്വാദനത്തിന്റെ സാഫല്യം " തുടങ്ങിയ കൃതികൾ രചിച്ച
നിരൂപകനും ഗവേഷകനും അധ്യാപകനും ശാസ്ത്ര സാഹിത്യകാരനും ആയ സി കെ മൂസ്സതിനെയും (ജൂലൈ 22, 1922-)

തൊഴിലാളി സംഘടനാ പ്രവർത്തകനും  ട്രാവൻകൂർ റയോൺസ് തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയും, സി.ഐ.ടി.യു നേതാവും , സാ മിൽ, മോട്ടോർ, ഇഷ്ടിക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി ശ്രമങ്ങൾ നടത്തുകയും,സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും,  തിരനോട്ടം,സ്ട്രീറ്റ് ലൈറ്റ്, മുഖവുര, അതിരാത്രം  തുടങ്ങിയ  നാടകങ്ങളും രചിച്ച് സാംസ്കാരിക മേഖലകളിൽ സജീവമായി പ്രവർത്തിക്കുകയും , അഞ്ചാമത്തേയും ആറാമത്തേയും നിയമസഭകളിലെ സി.പി.ഐ.എം അംഗവുമായിരുന്ന ശ്രീ. പി.ആർ. ശിവനെയും(22 ജൂലൈ 1937 - 6 ഒക്ടോബർ 2010),

മാതൃഭൂമി ദിനപ്പത്രത്തിന്റെ  ചെയർമാനും മാനേജിങ് എഡിറ്ററും,  രാഷ്ട്രീയ നേതാവും സാഹിത്യകാരനും പ്രഭാഷകനുമായിരുന്ന എം പി വീരേന്ദ്രകുമാറിനെയും( 22 ജൂലൈ1936 - 28 മെയ് 2020),

കേരളത്തിൽ നിന്നുള്ള രാജ്യ സഭാംഗവും എട്ടാം കേരള നിയമസഭാംഗവുമായിരുന്ന കെ.കെ. മാധവനേയും (22 ജൂലൈ 1917 - 7 ജൂൺ 1999).

രാജ് കപൂറിന്റെ  ആവാരാ, മേര നാം ജോക്കർ തുടങ്ങിയ സിനിമകളിലും മറ്റു പല പടങ്ങളിലും അനശ്വരമായ പാട്ടുകൾ നമുക്ക് പാടി കേൾപ്പിച്ച പ്രമുഖ ബോളിവുഡ് പിന്നണിഗായകനായിരുന്ന മുകേഷ് ചാന്ദ് മാഥൂർ എന്ന മുകേഷിനെയും (ജൂലൈ 22, 1923 - ഓഗസ്റ്റ് 27, 1976),

തമിഴ്നാട്ടിലെ  ട്രേഡ് യൂനിയൻ നേതാവും   സി.പി.ഐ.എമ്മിന്റെ കേന്ദ്രകമ്മറ്റിയംഗവും, സി.ഐ.ടി.യുവിന്റെഅഖിലേന്ത്യാ സെക്രട്ടറിയുമായിരുന്ന ഡബ്ല്യു.ആർ. വരദരാജനെയും  (ജൂലൈ 22 1946 - ഫെബ്രുവരി 11, 2010),

ബി.ജെ.പിയുടെ മുതിർന്ന നേതാവും   പതിനാറാം ലോക്സഭയിലെ മുൻ വളം, രാസവസ്തു വകുപ്പ് മന്ത്രി പാർലിമെന്റ് അഫയേഴ്സ് മന്ത്രി തുടങ്ങിയ പദവികൾ വഹിച്ചിരുന്ന   എച്ച്. അനന്ത് കുമാറിനെയും (ജൂലൈ 22,1959 - 12 നവംബർ 2018),

പരിശുദ്ധ ത്രിത്വം, മാലാഖമാർ, മനുഷ്യാവതാരം തുടങ്ങിയ വിഷയങ്ങളിൽ ആഴമായ പഠനങ്ങൾ നടത്തുകയും, അറിവുകൾ വർദ്ധിച്ചപ്പോൾ  "ഉള്ളതിലധികം മേന്മ ആരും ഭാവിക്കരുത്, മറിച്ച് ദൈവം ഒരോരുത്തർക്കും നൽകിയിരിക്കുന്ന വിശ്വസത്തിന്റെ അളവനുസരിച്ച് വിവേകപൂർവ്വം ചിന്തിക്കുവിൻ "(റോമ 12:3) എന്ന ഫിലിപ്പ് പൗലോസ് അപ്പസ്തോലന്റെ വാക്കുകൾ ഓർക്കുകയും പഠനങ്ങൾ അവസാനിപ്പിച്ച് ക്രിസ്തുവിന്റെ ക്രൂശിതരൂപത്തിലേക്കു തിരിയുകയും പൂർണ്ണമായും പ്രാർഥനയിൽ ലയിക്കുകയും ചെയ്ത റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനായ ഫിലിപ്പു നേരിയെയും (ജൂലൈ 22, 1515 – മേയ് 25, 1595),

യേശുവിന്റെ ഹൃദയത്തെ കേന്ദ്രമാക്കിയുള്ള "തിരുഹൃദയഭക്തി" അതിന്റെ ആധുനികരൂപത്തിൽ കത്തോലിക്കാ സഭയിൽ പ്രചരിപ്പിച്ച ഫ്രെഞ്ചുകാരിയായ ഒരു റോമൻ കത്തോലിക്കാ സന്യാസിയും ആത്മീയദർശകയും (mystic) ആയിരുന്ന മർഗരീത്ത മറിയം അലക്കോക്ക് ( 1647 ജൂലൈ 22- 1690 ഒക്ടോബർ 17 )

പത്തൊൻപതാം നുറ്റാണ്ടിൽ സ്പെയിനിന്റെ കോളനി ഭരണത്തിലിരുന്ന ഫിലിപ്പീൻസിലെ ഒരു 'ക്രിസ്തീയവിമതനുംപ്രാർത്ഥനയിലും വേദപ്രചരണത്തിലും മുഴുകിയ ഒരു സമൂഹമായ "വിശുദ്ധ യൗസേപ്പിന്റെ സാഹോദര്യം” (Confradia de San Jose) സ്ഥാപിക്കുകയും ഈ സാഹോദര്യത്തെ , സഭനേതൃത്വവും സിവിൽ അധികാരികളും രാഷ്ട്രീയഭീഷണിയായി കണ്ടതിനാൽ ഉൻമൂലനം ചെയ്യുകയും വെടിവെച്ചു കൊല്ലപ്പെടുകയും ചെയ്ത ജ്യേഷ്ഠസഹോദരൻ എന്നർത്ഥമുള്ള "ഹെർമാനോ പുലെ" എന്ന പേരിലും അറിയപ്പെടുന്ന അപ്പോളിനേരിയോ ഡിലാ ക്രൂസിനെയും(Apolinario De La Cruz) (1815 ജൂലൈ 22-1841 നവംബർ 4),

 1929 ൽ പുലിറ്റ്സർ പ്രൈസ് നേടിയ, അമേരിക്കൻ ആഭ്യന്തരയുദ്ധം വിഷയമാക്കി എഴുതിയ “ജോൺ ബ്രൌൺസ് ബോഡി” (1928) എന്ന നീളം കൂടിയ കവിതയുടെ പേരിൽ  ഏറെ ഓർമ്മിക്കപ്പെടുകയും പ്രസിദ്ധമായ
 "The Devil and Daniel Webster" (1936), "By the Waters of Babylon" (1937) എന്നീ കൃതികളുടെ രചയിതാവും അമേരിക്കൻ കവിയും ചെറു കഥാകൃത്തും നോവലിസ്റ്റുമായിരുന്ന സ്റ്റീഫൻ വിൻസൻറ് ബെനെറ്റിനേയും (ജീവിതകാലം : ജൂലൈ 22, 1898 – മാർച്ച് 13, 1943)

ഇന്ന് ഇറ്റാലിയൻ നാഷണൽ ഗാലറിയിൽ വച്ചിരിക്കുന്ന 'അസംഷൻ ഓഫ് ദി വെർജിൻ' എന്ന ചിത്രത്തിലൂടെ  ലോകശ്രദ്ധ നേടിയ ചിത്രകാരനും
 അലങ്കാര പ്രവർത്തനങ്ങളിൽ പ്രശസ്തനും പേരെടുക്കുകയും ചെയ്ത ഒരു ഇറ്റാലിയൻ നവോത്ഥാന പൗരനുമായിരുന്ന ഫ്രാൻസെസ്ക്കോ ഡി ഗ്യോവന്നി ബോട്ടിക്കിനിയേയും (1446 - ജൂലൈ22, 1497) സ്മരിക്കുന്നു !

history

ചരിത്രത്തിൽ ഇന്ന്…
*********

1933 - വൈലി പോസ്റ്റ് ലോകത്തിന് ചുറ്റും ഒറ്റക്ക് പറന്ന ആദ്യ വ്യക്തിയായി. 7 ദിവസം, 18 മണിക്കൂർ 45 മിനിറ്റുകൊണ്ട് അദ്ദേഹം 15,596 മൈൽ പറന്നു.

1943 - സഖ്യശക്തികൾ ഇറ്റാലിയൻ നഗരമായ പലേർമോ പിടിച്ചടക്കി.

1947 - ഇന്ത്യയുടെ ദേശീയപതാകഭരണ ഘടനാ സമിതിയുടെ പ്രത്യേക സമ്മേളനത്തിൽ വച്ചു അംഗീകരിച്ചു.

1977 - ചൈനയിൽ ഡെൻ സിയാവോ പിങ് അധികാരത്തിൽ തിരിച്ചെത്തി.

1997 - മിഷിഗനിലെ പോർട്ട് ഹുറോണിനും ഒന്റാറിയോയിലെ സാർനിയയ്ക്കും ഇടയിൽ രണ്ടാമത്തെ ബ്ലൂ വാട്ടർ ബ്രിഡ്ജ് തുറന്നു .

1999 - എംഎസ്എൻ മെസഞ്ചറിന്റെ ആദ്യ പതിപ്പ്  മൈക്രോസോഫ്റ്റ് പുറത്തിറക്കി.

2000 - പാകിസ്ഥാൻ കോടതി മുൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ 14 വർഷം കഠിന തടവിന് വിധിച്ചു.

2003 - പ്രത്യേക സേനയുടെ സഹായത്തോടെ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 101-ാമത്തെ എയർബോൺ അംഗങ്ങൾ , ഇറാഖിലെ ഒരു കോമ്പൗണ്ടിൽ ആക്രമണം നടത്തി, സദ്ദാം ഹുസൈന്റെ മക്കളായ ഉദയ് , ഖുസെ , ഖുസെയുടെ 14 വയസ്സുള്ള മകൻ മുസ്തഫ ഹുസൈൻ , അംഗരക്ഷകൻ എന്നിവരെ കൊലപ്പെടുത്തി .

2005 - 2005 ജൂലൈ 7 ലെ ലണ്ടൻ ബോംബ് സ്‌ഫോടനങ്ങൾക്കും 2005 ജൂലൈ 21 ലെ ലണ്ടൻ ബോംബ് സ്‌ഫോടനങ്ങൾക്കും ഉത്തരവാദികളായ ലണ്ടൻ ബോംബർമാരെ വേട്ടയാടാൻ തുടങ്ങിയപ്പോൾ ജീൻ ചാൾസ് ഡി മെനെസ് പോലീസ് കൊലപ്പെടുത്തി .

2009 - ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ദൈർഘ്യമേറിയ സമ്പൂർണ്ണ സൂര്യ ഗ്രഹണം ഏഷ്യൻ രാജ്യങ്ങളിലും   ശാന്ത സമുദ്രത്തിലും ദൃശ്യമായി. 

2011 - നോർവേ ആക്രമണം : സെൻട്രൽ ഓസ്ലോയിലെ സർക്കാർ കെട്ടിടങ്ങളെ ലക്ഷ്യമിട്ട് ആദ്യം ഒരു ബോംബ് സ്ഫോടനം , തുടർന്ന് ഉട്ടോയ ദ്വീപിലെ ഒരു യുവ ക്യാമ്പിൽ കൂട്ടക്കൊല .

2012 - സിറിയൻ ആഭ്യന്തരയുദ്ധം : അൽ-ഹസാക്കയിൽ സർക്കാർ അനുകൂല സേനയുമായുള്ള ഏറ്റുമുട്ടലിനിടെ പീപ്പിൾസ് പ്രൊട്ടക്ഷൻ യൂണിറ്റുകൾ (YPG) സെറെ കനിയേ , ദിർബെസിയെ നഗരങ്ങൾ പിടിച്ചെടുത്തു . 

2013 - Dingxi ഭൂകമ്പങ്ങൾ : ചൈനയിലെ Dingxi യിൽ തുടർച്ചയായ ഭൂചലനങ്ങളിൽ 89 പേർ കൊല്ലപ്പെടുകയും 500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2019 - ചന്ദ്രയാൻ 1 ന് ശേഷം ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഓർഗനൈസേഷൻ വികസിപ്പിച്ച രണ്ടാമത്തെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ 2 , സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് GSLV മാർക്ക് III M1 ൽ വിക്ഷേപിച്ചു . ഇതിൽ ഒരു ചാന്ദ്ര ഓർബിറ്റർ ഉൾപ്പെടുന്നു, കൂടാതെ വിക്രം ലാൻഡറും പ്രഗ്യാൻ ലൂണാർ റോവറും ഉൾപ്പെടുന്നു. 

 ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ 

history
Advertisment