പാലം ഇൻഫൻ്റ് ജീസസ് ഫൊറോന പള്ളിയിൽ പിതൃദിനം ആഘോഷിച്ചു. ഇടവക വികാരി റവ. ഫാദർ എബിൻ കുന്നപ്പള്ളി ദീപം തെളിയിച്ച് പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് പിതൃ ദിന സന്ദേശം നൽകി. ഇടവകയിലെ മുതിർന്ന പൗരൻ രാജ നായകം .എസിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
നറുക്കെടുപ്പിലൂടെ "ഫാദർ ഓഫ് ദ ഇയർ " പുരസ്കാര ജേതാവായി ശ്രീ.ഇമ്മാനുവൽ വി.ജെയെ തെരെഞ്ഞെടുത്തു. ബൈബിൾ ക്വിസ് മത്സര വിജയികൾക്ക് ക്യാഷ് അവാർഡ് നൽകി. യോഗത്തിൽ ശ്രീ ജോൺസൺ ജേക്കബ് ഡൽഹി പോലീസിനെ ആദരിച്ചു.
ശേഷം വിവിധ മത്സരങ്ങൾ പിതാക്കന്മാർക്കായി ഡി.എസ്.വൈ.എം ൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. തുടർന്നുള്ള യോഗത്തിൽ പിതൃവേദിയുടെ പ്രസിഡൻ്റ് ശ്രീ. തങ്കച്ചൻനരിമറ്റത്തിൽ, സെക്രട്ടറി ജോസ് ജോസഫ്, ട്രഷറർ ശ്രീ .എം. ജെ ചാക്കോച്ചൻ എന്നിവർ ആശംസകൾ നേർന്നു.