/sathyam/media/media_files/8Hy2gCyiLlTfDxq2BGFW.jpeg)
1198 കർക്കടകം 17
തിരുവോണം / പ്രതിപദം
2023 ആഗസ്റ്റ് 2, ബുധൻ
ഇന്ന്;
.
മള്ളിയൂർ സമാധി
World Breastfeeding Week < Tue Aug 1st - Mon Aug 7th >
മാസിഡോണിയ: റിപ്പബ്ലിക് ഡേ !
റഷ്യ: പാരാട്രൂപ്പേഴ്സ് ഡേ !
അസർബൈജാൻ: അസർബൈജാനി
സിനിമാ ദിനം !
കോസ്റ്റ റിക്ക :ഔവർ ലേഡി ഓഫ്
എയ്ജൽസ് ഡേ !USA;
National Ice Cream Sandwich Day
National Coloring Book Day
/sathyam/media/media_files/Pj0KXPW627VzUR9UdOnX.jpeg)
ഇന്നത്തെ മൊഴിമുത്ത്*
* വിശ്വാസങ്ങളുടെ സാഹോദര്യം ഇന്ത്യയെപ്പോലെ മറ്റെവിടെയും കാണുകയില്ലെന്നതില്‍ നാം അഭിമാനം കൊണ്ടിരുന്നു. വിവിധ വര്‍ഗങ്ങളുടെ മാത്രമല്ല മതങ്ങളുടെയും ദര്‍ശനങ്ങളുടെയും സംഗമഭൂമി കൂടിയായിരുന്നൂ ഭാരതം.*
< - പി കുഞ്ഞിരാമന്‍ നായര്‍ >
പ്രശസ്ത കവയിത്രിയും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഭാര്യയും ആയ വിജയലക്ഷ്മിയുടെയും (1960),
അദ്ധ്യാപകൻ, ഭാഷാശാസ്ത്രജ്ഞൻ, വൈയാകരണൻ എന്നീ നിലകളിൽ പ്രശസ്തനായ പ്രൊഫ. ടി. ബി. വേണുഗോപാലപണിക്കരുടെയും (1945),
/sathyam/media/media_files/zrfP1rC4BDnXuvQDmPdw.jpeg)
മനുഷ്യൻ സമൂഹം, സംസ്കാരം, ചരിത്രം. പ്രകൃതി എന്നീ അനുഭവങ്ങളുടെ സൂക്ഷ്മതലങ്ങളെ സമന്വയിക്കുന്ന സാന്ദ്രവും സംക്ഷിപ്തവുമായ വാങ്മയശില്പങ്ങളുടെ രചയിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന കവിയും പ്രവാസിയുടെ മൊഴികള്‍(1993), പെയിന്‍ കില്ലര്‍ (2006), ഉച്ചിര (2022), അമ്മയുടെ ഓർമ്മപ്പുസ്തകം, അമ്മക്കടൽ, (അവരുടെ രാവുകൾ ഉത്തമഗീതം, ഭൂമിജന്മം, മരായണം, ഗൃഹബുദ്ധൻ കിളിപ്പാട്ട് തുടങ്ങിയ 42 കവിതകൾ) തുടങ്ങിയ കൃതികളുടെ രചയിതാവും ഹൈസ്കൂള്‍ അദ്ധ്യാപകനുമായ മാധവൻ പുറച്ചേരിയുടേയും (1965),
മലയാളം, തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്ന ഒരു അഭിനേത്രിയും മോഡലും ആയ നതാഷ അനിൽ ദോഷി എന്ന നതാഷയുടെയും (1993),
പഞ്ചാബിലെ കേന്ദ്ര സർവ്വകലാശാലയുടെ വൈസ് ചാൻസിലറും രാഷ്ട്രീയ നേതാവും എഴുത്തുകാരനും കൃഷിവാണിജ്യ ശാസ്ത്രജ്ഞനുമായ സർദാറ സിങ് ജോഹെലിന്റെയും (1928) ജന്മദിനം
ഇന്നത്തെ സ്മരണ !
മള്ളിയൂർ ശങ്കരൻനമ്പൂതിരി മ. (1921-2011)
വി. ദക്ഷിണാമൂർത്തി മ. (1919-2013)
റഹ് മാൻ വാടാനപ്പള്ളി മ. (1945-2011)
രാം കിങ്കർ മ. (1906-1980)
ജഹാംഗീർ സബാവാല മ. (1922-2011)
ഗ്രഹാം ബെൽ മ. (1847-1922)
എച്ച് ഇ ഹിൻറ്റൺ മ. (1912-1977)
ഭാരതി കെ. ഉദയഭാനു ജ. (1913 -1983)
സി എൽ ആൻറ്റണി ജ. (1913-1979)
കിളിമാനൂർ രമാകാന്തൻ ജ. (1938-2009)
പ്രഫുല്ല ചന്ദ്ര റായ് ജ. (1861-1944)
പിംഗളി വെങ്കയ്യ ജ. (1876-1963)
വി സി ശുക്ല ജ. (1926-2013)
ജാക്ക് വാർണർ ജ. (1892 -1978)
ഷിമോൺ പെരെസ് ജ. (1923-2016).
പീറ്റർ ഓറ്റൂൾ ജ. (1932 -2013 )
ഇന്ന്,
ഭാഗവതഹംസം എന്ന് അറിയപ്പെട്ടിരുന്ന ഭാഗവത പണ്ഡിതൻ മള്ളിയൂർ ശങ്കരൻ നമ്പൂതിരിയെയും (ഫെബ്രുവരി 2, 1921-2011 ഓഗസ്റ്റ് 2),
/sathyam/media/media_files/I8fYsyr5hnPCjwsBzOQ2.jpeg)
ഏകദേശം 125-ഓളം ചലച്ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ച പ്രസിദ്ധനായ കർണ്ണാടക സംഗീതജ്ഞനും, ചലച്ചിത്രസംഗീത .സംവിധായകനുമായിരുന്ന വി. ദക്ഷിണാമൂർത്തിയെയും (ഡിസംബർ 9, 1919 - ആഗസ്റ്റ് 2, 2013)
ജീവിതത്തിലെ വൈരുദ്ധ്യങ്ങൾ മുഖ്യപ്രമേയമാക്കി കഥകളും നോവലുകളും മലയാളനാട്, ചന്ദ്രിക, ദേശാഭിമാനി, ജനയുഗം തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ റഹ്മാൻ വാടാനപ്പള്ളിയെയും (1945-ആഗസ്റ്റ് 2, 2011)
സുലഭവും അത്രയേറെ വിലയേറിയതുമല്ലാത്ത സിമന്റ്, പ്ലസ്റ്റെർ ഓഫ് പാരീസ്, കളിമണ്ണ് എന്നിവയിൽ സന്താൾ കുടുംബം,ദണ്ഡി യാത്ര, ടാഗോർ തുടങ്ങിയ പ്രസിദ്ധ ശിൽപ്പങൾ നിർമ്മിച്ച പ്രസിദ്ധനായ ഒരു ശില്പിയായിരുന്ന രാം കിങ്കർ ബൈജിനെയും (1906 മേയ് 25 – 1980 ഓഗസ്റ്റ് 2) ,
വാഷിങ്ടൺ, പാരീസ്, വെനീസ്, ബെർലിൻ എന്നിവിടങ്ങളിലെ പ്രശസ്തമായ മ്യൂസിയങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള ചിത്രകലയിലെ ആധുനികതാ പ്രസ്ഥാനത്തിന്റെ ഭാരതീയ വക്താക്കളിൽ ഒരാളായിരുന്ന ജഹാംഗീർ സബാവാലയെയും (1922 - 2011 ഓഗസ്റ്റ് 2)
അമ്മയും ഭാര്യയും ബധിരരായിരുന്നതിനാല്‍ കേൾവി-സംസാര ശക്തികളേക്കുറിച്ചുള്ള പഠനങ്ങൾ നടത്തുവാന്‍ പ്രേരിതനാകുകയും അത് മൂലം ടെലിഫോണിന്റെ കണ്ടുപിടിക്കുകയും ചെയ്ത സ്കോട്ട്‌ലാന്റ്റ് കാരന്‍ ശാസ്ത്രഞ്ജന്‍ അലക്സാണ്ടർ ഗ്രഹാം ബെലിനെയും (മാർച്ച് 3, 1847 -ഓഗസ്റ്റ് 2, 1922)
പ്രാണികളെപ്പറ്റി വിജ്ഞാനകോശസദൃശമായ ജ്ഞാനം ഉണ്ടായിരുന്ന, പ്രത്യേകിച്ചും വണ്ടുകളോട് അപാരമായ ഇഷ്ടമുണ്ടായിരുന്ന പ്രശസ്ത ബ്രിട്ടിഷ് പ്രാണി ശാസ്ത്രജ്ഞൻ പ്രൊഫസർ ഹൊവാർഡ് എവറെസ്റ്റ് ഹിന്റണെയും (Professor Howard Everest Hinton). (24 ആഗസ്റ്റ് 1912 – 2 ആഗസ്റ്റ് 1977).
എ.പി. ഉദയഭാനുവിന്റെ സഹധർമ്മിണിയും, ഭാരതീയ വനിതാരത്നങ്ങൾ, ഭാരതീയ മഹാൻമാർ, ഓർമ്മകളിലെ നെഹ്റു, അടുക്കളയിൽനിന്നും പാർലമെന്റിലേക്ക്, തുടങ്ങിയ കൃതികൾ രചിക്കുകയും, കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗവുമായിരുന്ന ഭാരതി കെ. ഉദയഭാനുവിനെയും (2 ആഗസ്റ്റ് 1913 - 23 ഏപ്രിൽ 1983),
മലയാളത്തിലെ പ്രമുഖ ഭാഷാശാസ്ത്രജ്ഞനും അദ്ധ്യാപകനും ഭാഷ പഠനങ്ങളെ കുറിച്ചുള്ള ലേഖനങ്ങളും പ്രബന്ധങളും എഴുതിയ സി എൽ ആൻറ്റണിയെയും (1913 ആഗസ്റ്റ് 2- 1979 മാർച്ച് 27),.
ദാന്തെയുടെ ഡിവൈൻ കോമഡിക്ക് ഇന്ത്യൻ ഭാഷകളിൽ ആദ്യമായി വിവർത്തനം (മലയാളത്തിൽ) ചെയ്ത കവിയും ഗാനരചയിതാവും വിവർത്തകനുമായിരുന്ന കിളിമാനൂർ രമാകാന്തനെയും (1938 ഓഗസ്റ്റ് 2 - 2009 നവംബർ 30),
ഭാരതത്തിലെ ആദ്യത്തെ മരുന്ന് നിർമ്മാണ കമ്പനിയായ ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിക്കുകയും, പണ്ഡിതൻ, രസതന്ത്രശാസ്ത്രജ്ഞൻ, വ്യവസായ സംരംഭകൻ എന്നീ നിലകളിൽ അറിയപ്പെട്ട പ്രഫുല്ല ചന്ദ്ര റായ് യെയും (ഓഗസ്റ്റ് 2, 1861 - ജൂൺ 16, 1944),
റയിൽവേ ഗാർഡ് ആയി സേവനം അനുഷ്ടിക്കുകയും, പിന്നീട് ബെല്ലാരിയിൽ പ്ലേഗ് ഓഫീസർ ആയി സർക്കാർ സർവീസിൽ പ്രവേശിക്കുകയും , ഇന്ത്യയുടെ ദേശീയപതാക രൂപകലപന ചെയ്യുകയും ചെയ്ത പിംഗളി വെങ്കയ്യയെയും (ഓഗസ്റ്റ് 2, 1876 - ജൂലൈ 4, 1963),
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന വിദ്യാ ചരൺ ശുക്ല എന്ന വി സി ശുക്ലയെയും (ജനനം :2 ആഗസ്റ്റ് 1926 - മരണം 11 ജൂൺ 2013)
ഹോളിവുഡിലെ പേരുകേട്ട സിനിമ നിർമ്മാണ സ്റ്റുഡിയൊ വാർണർ ബ്രദേഴ്സിന്റെ പ്രസിഡൻറ്റും ആദ്യത്തെ സംസാരിക്കുന്ന സിനിമ നിർമ്മിക്കാൻ സഹോദരൻ സാം വാർണറോടൊപ്പം പരിശ്രമിക്കുകയും 45 കൊല്ലo വാർണർ ബ്രദേഴ്സിനെ നയിക്കുകയും ചെയ്ത ജാക്ക് ലിയോണാർഡ് വാർണറെയും (ആഗസ്റ്റ് 2, 1892 – സെപ്റ്റംബർ 9, 1978),
പോളണ്ടിൽ ജനിച്ച ഒരു ഇസ്രായേൽ രാഷ്ട്രീയ പ്രവർത്തകനും 2007 മുതൽ 2014 വരെ ഇസ്രായേലിന്റെ ഒൻപതാമത്തെ പ്രസിഡണ്ടും രണ്ടുതവണ ഇസ്രായേലിന്റെ പ്രധാനമന്ത്രിയുമായിരുന്ന, സമാധാനത്തിന് 1994 ലെ നോബൽ സമ്മാന ജേതാവായ ഷിമോൺ പെരെസിനെയും (2 ആഗസ്റ്റ് 1923 – 28 സെപ്തംബർ 2016).
ലോറൻസ് ഓഫ് അറേബ്യ വീനസ് തുടങ്ങിയ ചലച്ചിത്രങ്ങളിൽ അഭിനയിച്ച നാടക ചലച്ചിത്ര നടൻ പീറ്റർ ഓറ്റൂൾ എന്നറിയപ്പെടുന്ന പീറ്റർ ജെയിംസ് ഓറ്റൂളിനെയും ( 1932 ഓഗസ്റ്റ് 2 - 2013 ഡിസംബർ 14) സ്മരിക്കുന്നു
/sathyam/media/media_files/7CfHkjfPsKpmlb13j6tn.jpeg)
ചരിത്രത്തിൽ ഇന്ന്…
1790 - അമേരിക്കയിൽ ആദ്യമായി ജനസംഖ്യാകണക്കെടുപ്പ് നടന്നു.
1858 - ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയിൽ നിന്ന് ഇന്ത്യയുടെ ഭരണം ബ്രിട്ടിഷ് രാജ്ഞി നേരിട്ട് ഏറ്റെടുത്തു.
1865 - ലൂയിസ് കരോൾ Alice Adventure in Wonderland പ്രസിദ്ധീകരിച്ചു.
1870 - ലോകത്തിലെ ആദ്യ ഭൂഗർഭ റെയിൽവേ ലണ്ടനിൽ തുടങ്ങി.
1934 - അഡോൾഫ് ഹിറ്റ്‌ലർ ജർമ്മനിയുടെ ചാൻസലറായി.
1990 - ഇറാഖ് സേന കുവൈത്ത് കീഴടക്കി.
1996 - അറ്റ്ലാന്റാ ഒളിമ്പിക്സിൽ ലിയാൻഡർ പെയ്സ് ടെന്നിസിൽ വെങ്കല മെഡൽ നേടി.
1998 - അഞ്ചു വർഷം നീണ്ട രണ്ടാം കോംഗോ യുദ്ധം തുടങ്ങി.
2005 - എയർ ഫ്രാൻസ് ഫ്ലൈറ്റ് 358 ടൊറന്റോ പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങുകയും റൺവേയിൽ നിന്ന് ഓടുകയും ചെയ്തു.
2010 - കേരള സർക്കാരിന്റെ ആശ്വാസ കിരണം പദ്ധതി തുടങ്ങി.
2014 - ചൈനയിലെ ജിയാങ്‌സുവിലെ കുൻഷാനിലെ ഫാക്ടറി സ്‌ഫോടനത്തിൽ 146 പേർ കൊല്ലപ്പെടുകയും 114-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us