Advertisment

താരൻ അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഹെയർ പാക്കുകളെക്കുറിച്ച് അറിയാം..

മുട്ടയെ ശക്തിപ്പെടുത്താനും തലയോട്ടിയിലെ എണ്ണ ഉൽപ്പാദനം നിയന്ത്രിക്കാനും കഴിയുന്ന പ്രോട്ടീനും മറ്റ് പോഷകങ്ങളും മുട്ടയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.  

New Update
rtyukjhtr67yuiouiytyu

ശിരോചർമത്തിന്റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ് താരൻ. ഇത്തരം കൊഴിഞ്ഞുപോക്ക് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെങ്കിലും അതിന്റെ തോത് വർധിക്കുമ്പോഴാണ് ബുദ്ധിമുട്ടായി മാറുന്നത്.താരൻ ലളിതമായ രോഗാവസ്ഥയാണെങ്കിലും അതുണ്ടാക്കുന്ന മാനസികപ്രയാസങ്ങൾ വളരെ വലുതാണ്. 

Advertisment

താരൻ നിയന്ത്രിക്കുന്നതിന് മുട്ടയും തൈരും മികച്ച രണ്ട് ചേരുവകളാണ്. മുട്ടയെ ശക്തിപ്പെടുത്താനും തലയോട്ടിയിലെ എണ്ണ ഉൽപ്പാദനം നിയന്ത്രിക്കാനും കഴിയുന്ന പ്രോട്ടീനും മറ്റ് പോഷകങ്ങളും മുട്ടയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.  മുട്ടയിലെ സൾഫർ വരൾച്ച കുറയ്ക്കാനും അമിതമായ അടരൽ തടയാനും സഹായിക്കും. 

തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് ദോഷകരമായ ബാക്ടീരിയകളെ ചെറുക്കാനും സഹായിക്കുന്നു. തൈരിലെ ലാക്റ്റിക് ആസിഡിന് തലയോട്ടിയിലെ ചർമ്മത്തെ മൃദുവായി പുറംതള്ളാനും ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും തൊലിയുരിക്കൽ കുറയ്ക്കാനും കഴിയും. 

രണ്ട് മുട്ടയും അൽപം തെെരും യോജിപ്പിച്ച് തലയിൽ പുരട്ടുക. 20 മിനുട്ട് നേരം മസാജ് ചെയ്യുക. ഉണങ്ങി കഴിഞ്ഞാൽ ഒരു ഷാംപൂ ഉപയോ​ഗിച്ച് തല കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. 

Advertisment