ഫിലാഡല്‍ഫിയില്‍ നിന്ന് മിയാമിയിലേക്ക് പോയ വിമാനത്തില്‍ വെച്ച് സഹയാത്രികനെ ഉപദ്രവിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ യുവാവ് അറസ്റ്റില്‍

ഫിലാഡല്‍ഫിയില്‍ നിന്ന് മിയാമിയിലേക്ക് പോയ വിമാനത്തില്‍ വെച്ച് സഹയാത്രികനെ ഉപദ്രവിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ യുവാവ് അറസ്റ്റില്‍. ഇഷാന്‍ എന്ന 21കാരനാണ് അറസ്റ്റിലായത്.

New Update
arrest

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയില്‍ നിന്ന് മിയാമിയിലേക്ക് പോയ വിമാനത്തില്‍ വെച്ച് സഹയാത്രികനെ ഉപദ്രവിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ യുവാവ് അറസ്റ്റില്‍. ഇഷാന്‍ എന്ന 21കാരനാണ് അറസ്റ്റിലായത്.

Advertisment

ഫ്രണ്ടിയര്‍ വിമാനത്തിലാണ് സംഭവം.വിമാനം പറന്നുയര്‍ന്ന ഉടനെ ഇഷാന്‍ യാതൊരു പ്രകോപനവുമില്ലാതെ കീനു ഇവാന്‍സിയെന്ന യാത്രക്കാരനെ ഉപദ്രവിക്കുകയായിരുന്നു.


21കാരന്‍ കീനുവിന്റെ കഴുത്തില്‍ കയറിപ്പിടിച്ച് ഭീഷണി മുഴുക്കുകയായിരുന്നു.തന്നെ വെല്ലുവിളിച്ചാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. സഹയാത്രക്കാര്‍ ഇഷാനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവത്തില്‍ കീനുവിന് നിസാരപരുക്കേറ്റു. 


ഇഷാന്റെ ആക്രമണം അവസാനിക്കാതെ ആയതോടെ കീനു അസിസ്റ്റന്‍സ് ബട്ടണിലൂടെ വിമാനത്തിലെ ജീവനക്കാരെ വിളിച്ചുവരുത്തകയായിരുന്നു.തുടര്‍ന്ന് വിമാനം മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉടനെ ഇഷാനെ പോലീസ് അറസ്റ്റ് ചെയ്തു.


ഇഷാന്‍ വിമാനത്തില്‍ ധ്യാനം ചെയ്യുകയായിരുന്നെന്നും സഹയാത്രികന്‍ ഇത് കണ്ട് തെറ്റ്ധരിച്ചതാണെന്നുമാണ് ഇഷാന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.


വിഡിയോയില്‍ ദയവായി സീറ്റിലിരിക്കാന്‍ ഇഷാനോട് കാബിന്‍ ക്രൂ പറയുന്നത് കാണാം. അതേസമയം സംഭവത്തില്‍ ഫ്രണ്ടിയര്‍ എയര്‍ലൈന്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

Advertisment