മധ്യപ്രദേശില്‍ ട്രാക്ടര്‍ മറിഞ്ഞ് നാല് കുട്ടികളടക്കം 13 പേര്‍ക്ക് ദാരുണാന്ത്യം, 15 പേര്‍ക്ക് പരിക്ക്

രാജ്ഗഢ് കളക്ടര്‍ ഹര്‍ഷ് ദീക്ഷിത്, പോലീസ് സൂപ്രണ്ട്, മന്ത്രി നാരായണ്‍ സിംഗ് പന്‍വാര്‍ എന്നിവര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
accUntitled.7,.jpg

ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്ഗഢില്‍ ട്രാക്ടര്‍ മറിഞ്ഞ് നാല് കുട്ടികളടക്കം 13 പേര്‍ മരിച്ചു. രാജ്ഗഡിലെ പിപ്ലോഡിയില്‍ ഞായറാഴ്ച രാത്രി ഒരു വിവാഹ ഘോഷയാത്രയ്ക്കിടെയാണ് അപകടം. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു.

Advertisment

രാജസ്ഥാനിലെ മോത്തിപുരയില്‍ നിന്ന് കുലംപൂരിലേക്കുള്ള യാത്രയിലായിരുന്നു സംഘമെന്ന് ജില്ലാ ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

രാജ്ഗഢ് കളക്ടര്‍ ഹര്‍ഷ് ദീക്ഷിത്, പോലീസ് സൂപ്രണ്ട്, മന്ത്രി നാരായണ്‍ സിംഗ് പന്‍വാര്‍ എന്നിവര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു.

ഞങ്ങള്‍ രാജസ്ഥാന്‍ സര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ട്, രാജസ്ഥാന്‍ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സ രാജ്ഗഡിലെ ജില്ലാ ആശുപത്രിയില്‍ നടക്കുന്നുണ്ടെന്നും ഗുരുതരമായി പരിക്കേറ്റ ചില രോഗികളെ ഭോപ്പാലിലേക്ക് റഫര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment