ഉത്തര്‍പ്രദേശില്‍ കടുത്ത പനിയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മൂലം മരിച്ചത് 13 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍

ഇവരുടെ മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് മിര്‍സാപൂരിലെ മാ വിന്ധ്യവാസിനി ഓട്ടോണമസ് സ്റ്റേറ്റ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജ് ബഹദൂര്‍ കമലിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
up Untitled3.9.jpg

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ കടുത്ത പനിയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മൂലം മരിച്ചത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിന്യസിച്ച 13 ഉദ്യോഗസ്ഥരെന്ന് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഒമ്പത് ഹോം ഗാര്‍ഡുകളും ജില്ലാ ഭരണകൂടത്തിലെ നാല് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

Advertisment

ഇവരുടെ മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് മിര്‍സാപൂരിലെ മാ വിന്ധ്യവാസിനി ഓട്ടോണമസ് സ്റ്റേറ്റ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജ് ബഹദൂര്‍ കമലിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ 23 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഹോംഗാര്‍ഡ്സ് കമാന്‍ഡന്റ് ബി കെ സിംഗ് പറഞ്ഞു. ഇവരില്‍ ഒരാള്‍ പ്രവിശ്യാ ആംഡ് കോണ്‍സ്റ്റബുലറി ജവാന്‍, ഒരാള്‍ ഫയര്‍ സര്‍വീസ്, ഒരാള്‍ സിവില്‍ പോലീസ് എന്നിവരാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment