New Update
/sathyam/media/media_files/Tk8yL3WC0Lj3cPHB3HNV.jpg)
ഡല്‍ഹി: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ ശനിയാഴ്ച 26 യാത്രക്കാരുമായി പോയ ടെമ്പോ ട്രാവലര്‍ തോട്ടിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 14 ആയി. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.
Advertisment
ഇന്നലെ രാവിലെ 11 മണിയോടെ വാഹനം റോഡില്‍ നിന്ന് തെന്നി അളകനന്ദ നദിയുടെ തീരത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ 16 പേരില്‍ ഏഴുപേരെ ഋഷികേശിലെ എയിംസിലും ഒമ്പത് പേരെ രുദ്രപ്രയാഗ് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് രുദ്രപ്രയാഗ് എസ്പി വിശാഖ അശോക് ഭദനെ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനോട് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമി ഉത്തരവിട്ടിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us