ഡല്‍ഹിയില്‍ കൊടുംചൂടില്‍ ജൂണ്‍ 11 മുതല്‍ 19 വരെ മരിച്ചത് 192 ഭവനരഹിതര്‍

ജൂണ്‍ 11 മുതല്‍ 19 വരെയുള്ള കാലയളവില്‍, കൊടും ചൂടില്‍ 192 ഭവനരഹിതരുടെ മരണം ഡല്‍ഹിയില്‍ രേഖപ്പെടുത്തിയതായി എന്‍ജിഒയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുനില്‍ കുമാര്‍ അലെഡിയ പറഞ്ഞു.

New Update
heatwave

ഡല്‍ഹി: ഡല്‍ഹിയില്‍ കൊടുംചൂടില്‍ ജൂണ്‍ 11 മുതല്‍ 19 വരെ മരിച്ചത് 192 ഭവനരഹിതരെന്ന് റിപ്പോര്‍ട്ട്. എന്‍ജിഒ സെന്റര്‍ ഫോര്‍ ഹോളിസ്റ്റിക് ഡെവലപ്മെന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രസ്തുത കാലയളവില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്.

Advertisment

കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ രാജ്യതലസ്ഥാനം കടുത്ത ചൂടില്‍ വീര്‍പ്പുമുട്ടുകയാണ്. നോയിഡയിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14 ലധികം പേര്‍ ചൂട് മൂലം മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ജൂണ്‍ 11 മുതല്‍ 19 വരെയുള്ള കാലയളവില്‍, കൊടും ചൂടില്‍ 192 ഭവനരഹിതരുടെ മരണം ഡല്‍ഹിയില്‍ രേഖപ്പെടുത്തിയതായി എന്‍ജിഒയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുനില്‍ കുമാര്‍ അലെഡിയ പറഞ്ഞു.

അന്തരീക്ഷ മലിനീകരണം, ദ്രുതഗതിയിലുള്ള വ്യാവസായികവല്‍ക്കരണം, നഗരവല്‍ക്കരണം, വനനശീകരണം തുടങ്ങിയ ഘടകങ്ങള്‍ താപനില ഉയരുന്നതിന് കാരണമായെന്നും ഇത് ഭവനരഹിതരുടെ അവസ്ഥ കൂടുതല്‍ വഷളാക്കുമെന്നും അലീഡിയ പറഞ്ഞു.

Advertisment