/sathyam/media/media_files/lJGPHmGCIu3Z1SewHxib.jpg)
ഡല്‍ഹി: രാജ്കോട്ടിലെ ഗെയിം സോണ്‍ തീപിടുത്തവുമായി ബന്ധപ്പെട്ട രേഖകളില്‍ മാറ്റങ്ങള്‍ വരുത്തിയ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്. കഴിഞ്ഞ മാസമാണ് 27 പേരുടെ ജീവനെടുത്ത തീപിടുത്തം ഉണ്ടായത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റിലായി.
തീപിടിത്തത്തിന് ശേഷം ഔദ്യോഗിക രജിസ്റ്ററില്‍ മാറ്റം വരുത്തിയതിന് ആര്‍എംസിയുടെ അസിസ്റ്റന്റ് ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ രാജേഷ് മക്വാന, അസിസ്റ്റന്റ് എഞ്ചിനീയര്‍ ജയ്ദീപ് ചൗധരി എന്നിവരെ സിറ്റി ക്രൈംബ്രാഞ്ച് ശനിയാഴ്ച അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പാര്‍ത്ഥ്രാജ്സിംഗ് ഗോഹില്‍ പറഞ്ഞു.
തീപിടിത്തത്തിന് ശേഷം ടിആര്‍പി ഗെയിം സോണുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ രേഖകളില്‍ അവര്‍ മാറ്റങ്ങള്‍ വരുത്തി. ഇവര്‍ വ്യാജരേഖകള്‍ ഉണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.
ടിആര്‍പി ഗെയിം സോണ്‍ തീപിടിത്തവുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് സര്‍ക്കാര്‍ ജീവനക്കാരെയും മറ്റ് ആറ് പേരെയും ഞങ്ങള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്, ഗോഹില്‍ പറഞ്ഞു.
നേരത്തെ അറസ്റ്റിലായ നാല് സര്‍ക്കാര്‍ ജീവനക്കാരില്‍ രാജ്കോട്ടിലെ ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ എംഡി സാഗതിയ, അസിസ്റ്റന്റ് ടിപിഒമാരായ മുകേഷ് മക്വാന, ഗൗതം ജോഷി, കലവാഡ് റോഡ് ഫയര്‍ സ്റ്റേഷനിലെ മുന്‍ സ്റ്റേഷന്‍ ഓഫീസര്‍ രോഹിത് വിഗോറ എന്നിവരും ഉള്‍പ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us