/sathyam/media/media_files/WsZq1JCm6inbbLF7jJpX.jpg)
ഭുവനേശ്വര്‍: ഒഡീഷയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കൊടും ചൂടില്‍ 20 പേര്‍ മരിച്ചതായി ഔദ്യോഗിക റിപ്പോര്‍ട്ട്. വെള്ളിയാഴ്ച മുതല്‍ വിവിധ ജില്ലകളിലായി 99 സൂര്യാഘാത മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം 20 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചതായും രണ്ട് മരണങ്ങള്‍ മറ്റ് കാരണങ്ങളാല്‍ സംഭവിച്ചതായും സ്ഥിരീകരിച്ചു. ബാക്കിയുള്ള കേസുകളില്‍ അന്വേഷണം നടക്കുകയാണ്.
ഇതിനുമുമ്പ്, 42 സംശയാസ്പദമായ സൂര്യാഘാതമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ ആറ് സൂര്യാഘാതമരണങ്ങള്‍ സ്ഥിരീകരിച്ചു, മറ്റ് ആറ് മരണങ്ങള്‍ മറ്റ് കാരണങ്ങളാല്‍ സംഭവിച്ചതായി കണ്ടെത്തി, പ്രസ്താവനയില്‍ പറയുന്നു.
ബൊലാംഗിര്‍, സംബല്‍പൂര്‍, ജാര്‍സുഗുഡ, കിയോഞ്ജര്‍, സോനെപൂര്‍, സുന്ദര്‍ഗഡ്, ബാലസോര്‍ ജില്ലകളിലാണ് മരണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. ചീഫ് സെക്രട്ടറി പ്രദീപ് കുമാര്‍ ജെനയും സ്പെഷ്യല്‍ റിലീഫ് കമ്മീഷണര്‍ സത്യബ്രത സാഹുവും ഞായറാഴ്ച ജില്ലാ കളക്ടര്‍മാരുമായി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us