ആന്ധ്രാപ്രദേശില്‍ ബൈക്ക് കാറിലിടിച്ച് 20കാരന് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതരമായി പരിക്ക്

ദാരുണമായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാര്‍ ബൈക്കില്‍ ഇടിച്ചതിനെത്തുടര്‍ന്ന് ബൈക്കിലുണ്ടായിരുന്ന രണ്ട് പേര്‍ തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.

New Update
bikUntitledsa.jpg

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരിയില്‍ ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 വയസുകാരന് ദാരുണാന്ത്യം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

Advertisment

ദാരുണമായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാര്‍ ബൈക്കില്‍ ഇടിച്ചതിനെത്തുടര്‍ന്ന് ബൈക്കിലുണ്ടായിരുന്ന രണ്ട് പേര്‍ തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.

20കാരന്‍ ഓടിച്ച മോട്ടോര്‍ ബൈക്ക് ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. ബൈക്ക് ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ദിശയില്‍ നിന്ന് വന്ന കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു.

ഇതിനിടെ മറ്റൊരു ബൈക്കും നിയന്ത്രണം വിട്ട് റോഡരികിലെ ഓടയില്‍ വീണു. ഒരാള്‍ക്ക് സംഭവസ്ഥലത്ത് തന്നെ ജീവന്‍ നഷ്ടപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റയാളെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Advertisment