മോശം കാലാവസ്ഥ: ഉത്തരാഖണ്ഡില്‍ കാണാതായ 22 അംഗ സംഘത്തിലെ 4 പേര്‍ മരിച്ചതായി സംശയം

കര്‍ണാടകയില്‍ നിന്നുള്ള 18 അംഗങ്ങളും മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരാളും മൂന്ന് പ്രാദേശിക ഗൈഡുകളും അടങ്ങുന്ന ട്രെക്കിംഗ് ടീം മെയ് 29 നാണ് സഹസ്ത്ര താലിലേക്ക് ട്രെക്കിംഗിന് പോയത്.

New Update
Uttarakhand

ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ സഹസ്ത്ര താലിലേക്ക് ട്രെക്കിംഗിന് പോയ 22 അംഗ ട്രക്കിംഗ് ടീമിലെ നാല് പേര്‍ മരിച്ചതായി സൂചന. മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴിതെറ്റി സംഘം വഴിയില്‍ കുടുങ്ങുകയായിരുന്നു.

Advertisment

കര്‍ണാടകയില്‍ നിന്നുള്ള 18 അംഗങ്ങളും മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരാളും മൂന്ന് പ്രാദേശിക ഗൈഡുകളും അടങ്ങുന്ന ട്രെക്കിംഗ് ടീം മെയ് 29 നാണ് സഹസ്ത്ര താലിലേക്ക് ട്രെക്കിംഗിന് പോയത്. ജൂണ്‍ 7 ന് ഇവര്‍ മടങ്ങിയെത്തേണ്ടതായിരുന്നുവെന്ന് ഉത്തരകാശി ജില്ലാ മജിസ്ട്രേറ്റ് മെഹര്‍ബന്‍ സിംഗ് ബിഷ്ത് പറഞ്ഞു.

മോശം കാലാവസ്ഥയെത്തുടര്‍ന്ന് ടീമിന് വഴിതെറ്റി. നാല് പേര്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്നുവെന്ന് ട്രക്കിംഗ് ഏജന്‍സിയായ ഹിമാലയന്‍ വ്യൂ ട്രാക്കിംഗ് ഏജന്‍സി അധികൃതരെ അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന 13 അംഗങ്ങളെ ഒഴിപ്പിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചു.

സംഭവസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരെ അയക്കാനും ട്രക്കിംഗ് നടത്തുന്നവരെ രക്ഷിക്കാനും മെഹര്‍ബന്‍ സിംഗ് ബിഷ്ത് സംസ്ഥാന ദുരന്ത നിവാരണ സേനയോട് (എസ്ഡിആര്‍എഫ്) അഭ്യര്‍ത്ഥിച്ചു. പ്രാദേശിക തലത്തിലുള്ള റെസ്‌ക്യൂ ടീമുകളെ സ്ഥലത്തേക്ക് അയക്കാനും അദ്ദേഹം ഉത്തരവിട്ടു.

Advertisment