ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭൂമില്‍ ഏറ്റുമുട്ടല്‍: 4 നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു, ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

ജൂണ്‍ 5 ന് നാരായണ്‍പൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ ആറ് നക്‌സലൈറ്റുകളും മെയ് 23 ന് നാരായണ്‍പൂര്‍-ബിജാപൂര്‍ അതിര്‍ത്തിയില്‍ 7 പേരും കൊല്ലപ്പെട്ടിരുന്നു.

New Update
Naxalites

ഡല്‍ഹി: ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയില്‍ സുരക്ഷാ സേനയും നക്സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട നക്‌സലുകളില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേന കണ്ടെടുത്തു.

Advertisment

തിരച്ചില്‍ ഇപ്പോഴും തുടരുകയാണെന്ന് പോലീസ് സൂപ്രണ്ട് അശുതോഷ് ശേഖര്‍ പറഞ്ഞു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട എട്ട് നക്സലുകളില്‍ ആറ് പേരും സീനിയര്‍ റാങ്കിംഗ് കേഡര്‍മാരാണെന്നും ഇവരുടെ തലക്ക് 48 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.

ജൂണ്‍ 5 ന് നാരായണ്‍പൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ ആറ് നക്‌സലൈറ്റുകളും മെയ് 23 ന് നാരായണ്‍പൂര്‍-ബിജാപൂര്‍ അതിര്‍ത്തിയില്‍ 7 പേരും കൊല്ലപ്പെട്ടിരുന്നു.

Advertisment