ഒരൊറ്റ ദിവസം; ഇന്ത്യയിലുടനീളമുള്ള 41 വിമാനത്താവളങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി

വിമാനത്തില്‍ ബോംബുണ്ടെന്ന മുന്നറിയിപ്പ് ഇമെയില്‍ ലഭിച്ചയുടന്‍ സുരക്ഷാ ഏജന്‍സികള്‍ വിമാനത്തില്‍ സമഗ്രമായ തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. വിമാനത്തിന് പിന്നീട് ലക്ഷ്യസ്ഥാനത്തേക്ക് പോകാനുള്ള അനുമതി ലഭിച്ചു.

New Update
Airports

ഡല്‍ഹി: വാരണാസി, ചെന്നൈ, പട്ന, ജയ്പൂര്‍ എന്നിവ ഉള്‍പ്പെടെ രാജ്യത്തെ 41 വിമാനത്താവളങ്ങളില്‍ വ്യാജ ബോംബ് ഭീഷണി. ഉച്ചയ്ക്ക് 12.40 ഓടെയാണ് exhumedyou888@gmail.com എന്ന ഐഡിയില്‍ നിന്ന് ഇമെയിലുകള്‍ ലഭിച്ചത്. തുടര്‍ന്ന് സുരക്ഷ ശക്തമാക്കി.

Advertisment

വാരണാസി, ചെന്നൈ, പട്ന, നാഗ്പൂര്‍, ജയ്പൂര്‍, വഡോദര, കോയമ്പത്തൂര്‍, ജബല്‍പൂര്‍ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് വ്യാജ ഭീഷണി ലഭിച്ചത്.

ജൂണ്‍ 4 ന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച തന്റെ പാര്‍ലമെന്റ് മണ്ഡലമായ വാരണാസിയില്‍ എത്തിയിരുന്നു. കെഎന്‍ആര്‍ എന്ന ഓണ്‍ലൈന്‍ ഗ്രൂപ്പാണ് ഈ വ്യാജ ഭീഷണി ഇമെയിലുകള്‍ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്.

മെയ് ഒന്നിന് ഡല്‍ഹി-ദേശീയ തലസ്ഥാന മേഖലയിലെ നിരവധി സ്‌കൂളുകള്‍ക്ക് ഗ്രൂപ്പ് സമാനമായ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. 

എയര്‍പോര്‍ട്ടുകള്‍ക്ക് ലഭിച്ച ഇമെയിലുകളില്‍ എല്ലാം സമാനമായ സന്ദേശമാണ് ഉണ്ടായിരുന്നത്. എയര്‍പോര്‍ട്ടില്‍ സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിരിക്കുന്നു. ബോംബുകള്‍ ഉടന്‍ പൊട്ടിത്തെറിക്കും. നിങ്ങളെല്ലാവരും മരിക്കും. എന്നായിരുന്നു സന്ദേശം.

ഇതോടെ വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ നടത്തിയെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ചെന്നൈ വിമാനത്താവളത്തില്‍ 286 യാത്രക്കാരുമായി ദുബായിലേക്കുള്ള വിമാനം വ്യാജ ഭീഷണിയെ തുടര്‍ന്ന് വൈകി.

വിമാനത്തില്‍ ബോംബുണ്ടെന്ന മുന്നറിയിപ്പ് ഇമെയില്‍ ലഭിച്ചയുടന്‍ സുരക്ഷാ ഏജന്‍സികള്‍ വിമാനത്തില്‍ സമഗ്രമായ തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. വിമാനത്തിന് പിന്നീട് ലക്ഷ്യസ്ഥാനത്തേക്ക് പോകാനുള്ള അനുമതി ലഭിച്ചു.

Advertisment