/sathyam/media/media_files/JTk13BLtC7JG1y1I6frR.jpg)
കൊല്‍ക്കത്ത: സിലിഗുരിയില്‍ കാഞ്ചന്‍ജംഗ എക്സ്പ്രസ് ചരക്ക് തീവണ്ടിയിലിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. കൊല്‍ക്കത്തയിലെ സീല്‍ദാ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ സിലിഗുരിയിലെ രംഗപാണി മേഖലയില്‍ വച്ച് ഒരു ഗുഡ്സ് ട്രെയിന്‍ ഇടിച്ചാണ് അപകടമുണ്ടായത്.
അപകടത്തില്‍ അഞ്ച് പേര്‍ മരിക്കുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ പാളം തെറ്റി. കാഞ്ചന്‍ജംഗ എക്സ്പ്രസിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അഡീഷണല്‍ എസ്പി കുര്‍സിയോങ് പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് പോലീസ് എന്നും അദ്ദേഹം പറഞ്ഞു.
കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ന്യൂ ജല്‍പായ്ഗുരി സ്റ്റേഷനില്‍ നിന്ന് സീല്‍ദായിലേക്കുള്ള യാത്ര ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് കൂട്ടിയിടി ഉണ്ടായത്.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അപകടത്തില്‍ ആശങ്ക രേഖപ്പെടുത്തി. ജില്ലാ മജിസ്ട്രേറ്റും ഡോക്ടര്‍മാരും ആംബുലന്‍സുകളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us