ഒഡീഷയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ കൊടുംചൂടില്‍ മരിച്ചത് 67 പേര്‍; മരണസംഖ്യ 165 ആയി

ഡല്‍ഹിയില്‍ നാല് പേര്‍ കൂടി മരിച്ചതോടെ ശനിയാഴ്ച രാജ്യവ്യാപകമായി മരണസംഖ്യ 77 ആയി ഉയര്‍ന്നിരുന്നു. ഇതോടെ വേനല്‍ക്കാലത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 165 ആയി. News | ലേറ്റസ്റ്റ് ന്യൂസ് | Delhi | ദേശീയം

New Update
hot rajasthan.jpg

റായ്പൂര്‍: ഒഡീഷയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 67 പേര്‍ കൂടി ഉഷ്ണതരംഗം മൂലം മരിച്ചതായി റിപ്പോര്‍ട്ട്. ബലംഗീറില്‍ മാത്രം 20 പേര്‍ മരിച്ചു. 72 മണിക്കൂറിനിടെ 96 പേരാണ് ശനിയാഴ്ച സംസ്ഥാനത്ത് മരിച്ചത്. നിലവില്‍ ഒഡീഷ സര്‍ക്കാര്‍ 15 ഹീറ്റ്സ്‌ട്രോക്ക് മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 

Advertisment

ശനിയാഴ്ച ഛത്തീസ്ഗഡില്‍ അഞ്ച് പേര്‍ മരണത്തിന് കീഴടങ്ങി. മെയ് 28 ന് മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയില്‍ കന്നുകാലികളെ മേയ്ക്കുകയായിരുന്ന ഇടയന്റെ മരണം ഉഷണതരംഗം മൂലമാണെന്ന് ശനിയാഴ്ച ഡെത്ത് ഓഡിറ്റ് കമ്മിറ്റി സ്ഥിരീകരിച്ചു. ഇത് ഉഷണതരംഗം മൂലമുള്ള സംസ്ഥാനത്തെ ആദ്യത്തേ മരണമാണ്.

ഡല്‍ഹിയില്‍ നാല് പേര്‍ കൂടി മരിച്ചതോടെ ശനിയാഴ്ച രാജ്യവ്യാപകമായി മരണസംഖ്യ 77 ആയി ഉയര്‍ന്നിരുന്നു. ഇതോടെ വേനല്‍ക്കാലത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 165 ആയി.

Advertisment