/sathyam/media/media_files/JTk13BLtC7JG1y1I6frR.jpg)
കൊല്‍ക്കത്ത; ബംഗാള്‍ ട്രെയിന്‍ ദുരന്തത്തില്‍ മരണം എട്ടായി. തിങ്കളാഴ്ചയാണ് സീല്‍ദയിലേക്ക് പോകുന്ന കാഞ്ചന്‍ജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനില്‍ ഇടിച്ച് രണ്ട് കമ്പാര്‍ട്ടുമെന്റുകള്‍ പാളം തെറ്റിയത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബംഗാളിലെ സിലിഗുരിയിലാണ് അപകടമുണ്ടായത്. കാഞ്ചന്‍ജംഗ എക്സ്പ്രസ് അഗര്‍ത്തലയില്‍ നിന്ന് കൊല്‍ക്കത്തയിലെ സീല്‍ദയിലേക്ക് പോകുമ്പോള്‍ രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായതെന്ന് നോര്‍ത്ത് ഫ്രോണ്ടിയര്‍ റെയില്‍വേയുടെ കതിഹാര്‍ ഡിവിഷനിലെ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
ട്രെയിന്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
#WATCH | Teams of NDRF and Police are present at Kanchenjunga Express train accident site in Ruidhasa, Darjeeling district of West Bengal; 5 passengers have died in the accident pic.twitter.com/PCtqpoMncU
— ANI (@ANI) June 17, 2024
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us