ഉത്തരാഖണ്ഡില്‍ 23 യാത്രക്കാരുമായി പോയ ടെമ്പോ ട്രാവലര്‍ തോട്ടിലേക്ക് മറിഞ്ഞു; 8 പേര്‍ക്ക് ദാരുണാന്ത്യം, ഏഴോളം പേര്‍ക്ക് പരിക്ക്

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനോട് ഉത്തരവിട്ടതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു. അപകടത്തില്‍ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി.

New Update
Uttarakhand

ഡല്‍ഹി: ഉത്തരാഖണ്ഡില്‍ 23 യാത്രക്കാരുമായി പോയ ടെമ്പോ ട്രാവലര്‍ തോട്ടിലേക്ക് മറിഞ്ഞ് 8 പേര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലാണ് സംഭവം. ഏഴോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

Advertisment

പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഋഷികേശ്-ബദരീനാഥ് ഹൈവേയില്‍ അളകനന്ദ നദിക്ക് സമീപമാണ് സംഭവം.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനോട് ഉത്തരവിട്ടതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു. അപകടത്തില്‍ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി.

പരേതരുടെ ആത്മാക്കള്‍ക്ക് ശാന്തി നല്‍കാനും ഈ വേദന സഹിക്കാന്‍ കുടുംബത്തിന് ശക്തി നല്‍കാനും ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, അദ്ദേഹം എക്‌സില്‍ കുറിച്ചു.

പ്രാദേശിക ഭരണകൂടവും എസ്ഡിആര്‍എഫ് ടീമുകളും ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

Advertisment