/sathyam/media/media_files/QzN5Kf5Ny6xTapJIqjd3.jpg)
ഡല്‍ഹി: അബുജ്മറില്‍ മാവോയിസ്റ്റുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. ഏറ്റുമുട്ടലില്‍ 8 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.രണ്ട് ജവന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി നീണ്ടുനില്‍ക്കുന്ന വെടിവയ്പ്പ് തുടരുകയാണ്. നാരായണ്‍പൂര്‍, ബീജാപൂര്‍ , ദന്തേവാഡ ജില്ലകളില്‍ ഉള്‍പ്പെടുന്ന ഒരു കുന്നിന്‍ പ്രദേശമാണ് അബുജ്മര്‍.
ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടതും അധികം ആളുകള്‍ എത്തിച്ചേരാന്‍ കഴിയാത്തതുമായ ഈ പ്രദേശം മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനകേന്ദ്രമായി കണക്കാക്കപ്പെടുന്നു.
നാരായണ്‍പൂര്‍, കാങ്കര്‍, ദന്തേവാഡ, കൊണ്ടഗാവ് എന്നീ നാല് ജില്ലകളില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്സല്‍ വിരുദ്ധ ഓപ്പറേഷനു പുറപ്പെട്ടപ്പോഴാണ് അബുജ്മര്‍ വനത്തില്‍ ഇന്ന് രാവിലെ വെടിവെയ്പുണ്ടായതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us