ഇന്ന് ആഗസ്റ്റ് 29: തിരുവോണം ! ഇന്ത്യ : ദേശീയ കായിക ദിനം ഇന്ന്: കോപ്പിള്ളില്‍ രാധാകൃഷ്ണന്റെയും അക്കിനേനി നാഗാര്‍ജ്ജുനയുടെയും അര്‍ജുന്‍ അശോകന്റേയും ജന്മദിനം ! പശ്ചിമ ബംഗാളിന്റെ പേര് ബംഗ എന്നാക്കി മാറ്റുന്ന പ്രമേയം പശ്ചിമ ബംഗാള്‍നിയമസഭ പാസാക്കിയതും സോവ്യറ്റ് പരമാധികാര സമിതി സോവ്യറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്പ്പിക്കുന്നതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

ഇന്ത്യയുടെ ചന്ദ്രയാന്‍-3 ദൗത്യം വിജയകരമായതിന് പിന്നാലെയായിരുന്നു അഭ്യര്‍ഥന. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
HISTORY

1199   ചിങ്ങം 13
തിരുവോണം  / ത്രയോദശി
2023  ആഗസ്റ്റ് 29, ചൊവ്വ

ഇന്ന്;
                        തിരുവോണം !
                      ******
വായനക്കാർക്ക്‌ തിരുവോണാശംസകൾ!

ഔഷധസസ്യങ്ങൾ കൂടുതൽ,  ഉപ്പ് കുറവ്
്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്
< ഓണസദ്യ ; More Herbs, Less Salt Day ; Low salt doesn’t mean flavorless. Find some healthy new recipes, or make your old recipes healthier by substituting some of the salt for more flavorful herbs.>

Advertisment

* ഇന്ത്യ : ദേശീയ കായിക ദിനം !
 ***********
 തെലുഗു ദേശീയ ദിനം  !

വ്യക്തിഗത അവകാശ ദിനം !                    
്്്്്്്്്്്്്്്്്്്്്്്്
 < Individual Rights Day >
.                     
അണു പരീക്ഷണത്തിനെതിരെ
സർവലോക ദിനം ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌

 കളിമണ്‍ നിര്‍മ്മാണങ്ങളുടെ ദിനം !                
്്്്്്്്്്്്്്്്്്്്്്്്്്്്
< Potteries Bottle Oven Day >

* ഉക്രെയ്ൻ: മൈനേഴ്സ് ഡേ !
(ഖനി തൊഴിലാളി ദിനം)
* പോളണ്ട്: മുൻസിപ്പൽ പോലീസ് ദിനം!
* പൌരസ്ത്യ ഓർത്തഡോക്സ് സഭകളും റോമൻ കത്തോലിക്കാസഭയും ഈ ദിനം സ്നാപക യോഹന്നാന്റെ തിരുനാളായി ആചരിക്കുന്നു.!

* USA;
National Lemon Juice Day !
National Chop Suey Day !

ഇന്നത്തെ മൊഴിമുത്ത്
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
                 മാണിക്യവീണ 
.                 -----------------------
വന്ദനം വന്ദനം ! വാര്‍മെത്തും ദ്രാവിഡ-
നന്ദിനിയായി വളര്‍ന്ന ഭാഷേ,
വന്ദനം വന്ദനം ! ചിത്തം കവര്‍ന്നിടും
ചന്ദനാമോദം കലര്‍ന്ന ഭാഷേ,
ജീവന്നു നൂതനോന്മേഷം പകര്‍ന്നിടും
ദേവഭാഷാമൃതം ചേര്‍ന്ന ഭാഷേ,
നിന്മുലപ്പാലിന്‍റെ വീര്യമുള്‍ക്കൊണ്ടതെന്‍
ജന്മജന്മാന്തരപുണ്യമല്ലേ.
വശ്യമാം ശൈലിയില്‍ നിന്നെജ്ജയിപ്പൊരു
വിശ്വമനോഹരഭാഷയുണ്ടോ.

താളമിട്ടാടുന്നു തെങ്കടല്‍ക്കല്ലോല-
പാളി നിന്‍ ഗാനങ്ങള്‍ കേട്ടിടുമ്പോള്‍.,
താനമായ്ത്തീരുന്നു നാളികേരദ്രുമ-
താലപത്രാന്തരമര്‍മ്മരങ്ങള്‍.,
ആനന്ദരാഗങ്ങള്‍ മൂളുന്നു നീളുന്ന
കാനനപ്പൊല്‍ക്കുളിര്‍ച്ചോലയെല്ലാം.

ത്വല്‍ കര്‍മ്മമണ്ഡലം വിസ്തൃതമല്ലൊരു
കൈക്കുടവട്ടമാ,ണായിരിക്കാം.,
എങ്കിലും നിന്‍ കീര്‍ത്തിയെത്താത്തതെങ്ങുവാന്‍?
ശങ്കരദേശികദേശഭാഷേ!
അന്തരീക്ഷത്തില്‍ സുഗന്ധം പരത്തുവാ-
നെന്തിനു കസ്തൂരിയേറെയോര്‍ത്താല്‍?

ചിത്രവര്‍ണോജ്ജ്വലേ,നിന്‍ പുഷ്പവാടിയി-
ലെത്ര വസന്തങ്ങള്‍ വന്നതില്ല?
ഹൃത്തിലൊതുങ്ങാത്തൊരാവേശമാര്‍ന്നുകൊ-
ണ്ടെത്ര കുയിലുകള്‍ കൂകിയില്ല?
മട്ടോലും പൂക്കളെച്ചുറ്റിപ്പറന്നെത്ര
മത്തഭൃംഗങ്ങള്‍ മുരണ്ടതില്ല?
അമ്മധുമാസവിഭൂതികളൊക്കെയും
രമ്യതചേര്‍ത്തതില്ലെത്ര നിന്നില്‍?
ആവര്‍ത്തിച്ചീടട്ടെ പിന്നെയും പിന്നെയു-
മായിരം വട്ടമിശ്രീവികാസം.

കാണുന്നു കല്യാണനിക്ഷേപമെന്നപോല്‍
കാമസുരഭിപോല്‍ നിന്നെ ഞങ്ങള്‍.
നിന്നെബ്ഭജിക്കുന്ന ഭാവന ധന്യമാം
നിന്നെപ്പുകഴ്ത്തുന്ന നാവു വന്ദ്യം.

കേരളത്തൂമൊഴിയെന്നു കേട്ടാല്‍ മതി,
കോരിത്തരിപ്പിന്‍റെ കൊയ്ത്തുകാലം.
ഓജസ്സിന്‍ കാതലേ,നിന്നെയോര്‍ക്കുമ്പൊഴേ-
ക്കോരോ ഹൃദയവുമോടിയോടം.

കാണിക്കവെച്ചിടാം സര്‍വവും ശോഭനേ,
മാണിക്യവീണ നീ മീട്ടിയാലും!

      < -വെണ്ണിക്കുളം ഗോപാലക്കുറുപ്പ് >
            ********* 
2009 നവംബറിനും 2014 ഡിസംബറിനും ഇടയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ ( ISRO) തലവനായ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനായ കോപ്പിള്ളിൽ രാധാകൃഷ്ണൻ്റെയും 1949) ,

തെലുങ്കു നടൻ നാഗേശ്വരറാവു വിന്റെ മകനും സിനിമ  സംവിധായകനും നിർമ്മാതാവും നടനുമായ അക്കിനേനി നാഗാർജ്ജുനയുടെ (1959),

2012ല്‍ പുറത്തിറങ്ങിയ 'ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്' എന്ന ചിത്രത്തിലൂടെ  സിനിമയിലെത്തിയ യുവചലച്ചിത്ര താരവും പ്രശസ്ത ചലച്ചിത്ര നടന്‍ ഹരിശ്രീ അശോകന്റെ മകനുമായ  അർജുൻ അശോകന്റേയും (1993) ജന്മദിനം !

ഇന്നത്തെ സ്മരണ !!!
*********

തുഷാർ കാന്തി ഘോഷ് മ. (1898-1994)
സിസ്റ്റർ എവുപ്രാസ്യമ്മ മ. (1877-1952)
വെണ്ണിക്കുളം ഗോപാലക്കുറുപ്പ് മ. (1902-1980)
വയലാ വാസുദേവൻ പിള്ള മ. (1943-2011)
ശ്രീധരൻ നീലേശ്വരം മ. (1946-2011 )
ഖാസി നസ്രുൾ ഇസ്ലാം മ. (1899 -1976)
മനുഭായ് പഞ്ചോലി മ. (1914-2001)
ജയശ്രീ ഗഡ്‌കർ മ. (1942-2008)
ജോയെൽ അല്ലെൻ മ. (1838-1921)
യേമൻ ഡി വലേറ മ. (1882-1975 )

തോമസ്‌ ചാണ്ടി ജ. (1947-2019)
രാമകൃഷ്ണ ഹെഗ്‌ഡേ ജ. (1927-2004)
മൈക്കൽ  ജാക്സൺ ജ. (1958-2009)
ധ്യാൻ ചന്ദ് ജ. (1905 -1979)
ജോൺ ലോക്ക് ജ. (1632-1704)
ഒലൊഫ് ഡാലിൻ ജ. (1708 -1763 )
അഗസ്റ്റേ ആംഗ്ര ജ. (1780-1867)
റിച്ചാർഡ് ആറ്റൻബറോ ജ. (1923-2014)
ഇൻഗ്രിഡ് ബർഗ് മൻ ജ. (1915-1982) ഇതേ ദിവസം തന്നെ അന്തരിച്ചു.

 
ചരിത്രത്തിൽ ഇന്ന്
********

708 - ജപ്പാനിൽ ആദ്യമായി ചെമ്പു നാണയങ്ങൾ നിർമ്മിക്കപ്പെടുന്നു

1931 - മൈക്കിൾ ഫാരഡെ ഇലക്രോണിക്ക് magnetic induction കണ്ടു പിടിച്ചു.

1947 - ഡോ . ബി.ആർ അംബേദ്‌കർ
ചെയർമാനായി ഭരണഘടനാ കരട് നിർമാണ സമിതി രൂപികരിച്ചു.

1949 - USSR (first lightening അഥവാ izdeliya (Russian) എന്ന പേരിൽ അറിയപ്പെടുന്ന അണു പരീക്ഷണം നടത്തി.

1974 - ഡി.സി ബൂക്സ്‌ ആരംഭിച്ചു.

1982 -109 ആറ്റാമിക സംഖ്യയുള്ള Meitnerium കണ്ടു പിടിച്ചു.

1988 - അബ്ദുൾ മുഹമ്മദ് USSR ന്റെ സഹായത്താൽ ബഹിരാകാശത്ത് എത്തുന്ന ആദ്യ അഫ്ഗാനിസ്ഥാൻ കാരനായി.

1991- IRS. 1 B വിക്ഷേപിച്ചു.

2016 - പശ്ചിമ ബംഗാളിന്റെ പേര് ബംഗ ( ബംഗാളി ഭാഷ) എന്നാക്കി മാറ്റുന്ന പ്രമേയം പശ്ചിമ ബംഗാൾനിയമസഭ പാസാക്കി.

1991 - സോവ്യറ്റ് പരമാധികാര സമിതി സോവ്യറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്പ്പിക്കുന്നു

2005 - കത്രീന ചുഴലിക്കാറ്റ് അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന മുതൽ ഫ്ലോറിഡ പാൻ‌ഹാൻഡിൽ വരെയുള ഗൾഫ് തീരത്ത് സംഹാര താണ്ഡവമാടുന്നു. 1,836 പേർ മരിക്കുന്നു; 115 ബില്യൻ ഡോളറിന്റെ നാ‍ശനഷ്ടം
,
2012 - സിചുവാൻ പ്രവിശ്യയിലെ പൻസിഹുവയിൽ സ്ഥിതി ചെയ്യുന്ന സിയോജിയാവാൻ കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തെത്തുടർന്ന് 26 ചൈനീസ് ഖനിത്തൊഴിലാളികൾ കൊല്ലപ്പെടുകയും 21 പേരെ കാണാതാവുകയും ചെയ്തു.

2012 - ലണ്ടൻ , ഇംഗ്ലണ്ട് , യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ XIV പാരാലിമ്പിക് ഗെയിംസ് ആരംഭിച്ചു .

2022 - റുസ്സോ-ഉക്രേനിയൻ യുദ്ധം : കെർസൺ ഒബ്ലാസ്റ്റിൽ ഉക്രെയ്ൻ അതിന്റെ തെക്കൻ പ്രത്യാക്രമണം ആരംഭിച്ചു , ഒടുവിൽ കെർസൺ നഗരത്തിന്റെ വിമോചനത്തിൽ കലാശിച്ചു.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌
തിരുവോണം "!

എല്ലാവർക്കും സമ്പൽ സമുദ്ധി നിറഞ്ഞ ഓണാശംസകൾ !

ഒല്ലൂർ സെന്റ് മേരീസ് മഠത്തിൽ 45 വർഷത്തോളം പ്രവർത്തിക്കുകയും, 1987-ൽ സഭ ദൈവദാസിയായി പ്രഖ്യാപിക്കുകയും, പിന്നീട് വിശുദ്ധയാക്കുകയും ചെയ്ത 'പ്രാർത്ഥിക്കുന്ന അമ്മ' എന്ന്  അറിയപ്പെട്ടിരുന്ന ചാവറയച്ചൻ സ്ഥാപിച്ച സി.എം.സി. സന്യാസ സഭയിലെ അംഗമായിരുന്ന സിസ്റ്റർ എവുപ്രാസ്യമ്മയെയും (17 ഒക്ടോബർ 1877 - 29 ഓഗസ്റ്റ് 1952),

അമൃതാഭിഷേകം, കദളീവനം, കേരളശ്രീ, ജഗത്സമക്ഷം, പുഷ്പവൃഷ്ടി, പൊന്നമ്പലമേട്, ഭർതൃപരിത്യക്തയായ ശകുന്തള, മാണിക്യവീണ തുടങ്ങിയ കവിതകളും, കാളിദാസന്റെ കണ്മണി, പ്രിയംവദ എന്നീ നാടകങ്ങളും, നീലജലത്തിലെ പത്മം, വിജയരുദ്രൻ എന്നി നോവലുകളും, ജീവചരിത്രം, ബാലസാഹിത്യം, നാടോടിക്കഥകൾ, വിവർത്തനങ്ങൾ, നിഘണ്ടു തുടങ്ങി എല്ലാ സാഹിത്യ മേഖലകളിലും പ്രത്യേകിച്ച് കവിതകളിൽ തന്റെ പ്രാഗൽഭ്യം തെളിയിച്ച പ്രശസ്തനായ കവി വെണ്ണിക്കുളം ഗോപാലക്കുറുപ്പിനെയും (1902 മെയ് 10-1980 ഓഗസ്റ്റ് 29 ),

 തൃശ്ശൂർ സ്ക്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറും, കേരള സർവ്വകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ പെർഫോമിങ് ആന്റ് വിഷ്വൽ ആർട്‌സ് ഡയറക്ടറും, പാശ്ചാത്യ നാടക സങ്കൽപ്പങ്ങളെ മലയാളിക്കു പരിചയപ്പെടുത്തുകയും ചെയ്ത കേരളത്തിലെ പ്രമുഖ നാടകകാരനായിരുന്ന വയലാ വാസുദേവൻ പിള്ളയെയും (1943-ഓഗസ്റ്റ് 29, 2011),

കാഞ്ഞങ്ങാട്‌ കാകളി തിയറ്റേഴ്‌സിന്റെ അങ്കച്ചുരിക, കോഴിക്കോട്‌ ചിരന്തനയുടെ പടനിലം , അങ്കമാലി നാടകനിലയം, കോഴിക്കോട്‌ ചിരന്തന, തിരുവനന്തപുരം സംഘചേതന, കൊല്ലം ട്യൂണ, തിരുവനന്തപുരം സൗപർണിക, അഭിരമ്യ, ചങ്ങനാശേരി പ്രതിഭ എന്നീ സമിതികളിൽ  അഭിനയിച്ച മികച്ച നടനുള്ള പുരസ്കാരം ലഭിച്ച  നാടകനടൻ ശ്രീധരൻ നീലേശ്വരത്തെയും (മരണം :29 ഓഗസ്റ്റ് 2011 ),

ബംഗാളിൽ നിന്നുമുള്ള കവിയും, എഴുത്തുകാരനും, പത്രപ്രവർത്തകനും, സംഗീതജ്ഞനും സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയും ബംഗാൾ ദേശീയ കവിയും ആയിരുന്ന വിമത കവി എന്ന് വിളിച്ചിരുന്ന കാസി നസ്രുൾ ഇസ്ലാമിനെയും (ജനനം 24 മേയ് 1899 – മരണം 29 ഓഗസ്റ്റ് 1976),

ഗുജറാത്ത് നിയമസഭയിൽ 1967 മുതൽ 1971 വരെ വിദ്യാഭ്യാസ മന്ത്രിയും 1981 മുതൽ 1983 വരെ ഗുജറാത്തി സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റും ആയിരുന്ന സ്വാതന്ത്ര്യ സമര സേനാനിയും നോവലിസ്റ്റും ആയിരുന്ന  മനുഭായ് പഞ്ചോലിയെയും (1914-2001),

നാടകം, കവിത എന്നിവയിലായി ജീവിതവും പുഷ്പങ്ങളും, വിനീതന്റെ വിധി, നീലപ്പക്ഷി, മോണാവാന, ജോയ്നെല്ലി, ടിൻടാജിലിസിന്റെ മരണം, ഏഴു രാജകുമാരിമാർ, അന്ധൻ തുടങ്ങിയ നിരവധി കൃതികൾ രചിച്ച 1911-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഫ്രഞ്ച് കവിയും നാടകകൃത്തുമായ മോറിസ് മെറ്റർലിങ്കിനെയും (1868 ആഗസ്റ്റ് 29 -  1949 മെയ് 6),

ഏകദേശം 250ഓളം ചലച്ചിത്രത്തിൽ അഭിനയിച്ച പ്രമുഖ മറാത്തി സിനിമാതാരം  ജയശ്രീ ഗഡ്‌കറിനെയും  (ഫെബ്രുവരി 22, 1942 – ഓഗസ്റ്റ് 29, 2008),

അമേരിക്കൻ ഓർണിത്തോളജിക്കൽ യൂണിയന്റെ ആദ്യ പ്രസിഡന്റും അമേരിക്കൻ നാചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ആദ്യ ക്യൂറേറ്ററും ആ മ്യൂസിയത്തിലെ പക്ഷിശാസ്ത്ര വിഭാഗത്തിന്റെ ആദ്യ തലവനും, അല്ലെന്റെ നിയമം എന്നറിയപ്പെടുന്ന നിയമത്തിന്റെ ഉപജ്ഞാതാവും ജന്തുശാസ്ത്രജ്ഞനും, സസ്തനിശാസ്ത്രജ്ഞനും, പക്ഷിശാസ്ത്രജ്ഞനും ആയിരുന്ന ജോയെൽ അസഫ് അല്ലെനെയും (ജൂലൈ 19, 1838 – ആഗസ്റ്റ് 29, 1921),

മൂന്നോ നാലോ പ്രാവശ്യം അയർലണ്ടിന്റെ പ്രസിഡന്റും പ്രധാനമന്ത്രിയും ആയ ഐറിഷ് സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിച്ച രാജ്യതന്ത്രജ്ഞനാ യിരുന്ന യേമൻ ഡി വലേറയെയും ( 1882 ഒക്ടോബർ 14-1975 ഓഗസ്റ്റ് 29 ),

ഇന്ത്യയ്ക്ക്‌ തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സിൽ ഹോക്കി സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാന കളിക്കാരനായിരുന്നു ധ്യാൻ ചന്ദിനെയും (1905 ഓഗസ്റ്റ് 29-ഡിസംബർ 3 1979)

ഡെവിഡ് ഹ്യൂം, ഇമ്മാനുവേൽ കാന്റ്, റൂസ്സോ മുതലായ ചിന്തകരുടെ കൃതികളിൽ സുപ്രധാനസ്ഥാനം നേടിയ വ്യക്തിത്വത്തെക്കുറിച്ചുള്ള ആധുനിക ചിന്തകൾക്ക് വിത്തു പാകിയ, മനസ്സിനെക്കുറിച്ചുള്ള  സിദ്ധാന്തങ്ങൾ നിർവ്വചിക്കുകയും,  ദെക്കാർത്തിന്റെ ദർശനത്തിൽ നിന്നും ക്രിസ്തീയ തത്ത്വചിന്തയിൽ നിന്നും വ്യത്യസ്തമായി, മനസ്സ് ശൂന്യമായ ഒരു സ്ലേറ്റാണെന്ന് (tabula rasa  അതായത്, മനുഷ്യർ ജനിക്കുന്നത് അന്തർഗ്ഗത ങ്ങളില്ലാതെയാണെന്നും അനുഭവത്തിലൂടെ മാത്രമാണ്‌ ജ്ഞാനം ആർജ്ജിക്കപ്പെടുന്നതെന്നും 

പരികല്പന ചെയ്ത പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  ഇംഗ്ലീഷ് ദാർശനികൻ ജോൺ ലോക്കിനെയും(ഓഗസ്റ്റ് 29 1632 - ഒക്ടോബർ 28 1704),

ഹിസ്റ്ററി ഒഫ് ദ് സ്വീഡിഷ് കിങ്ഡം 
എന്ന മൂന്നു വാല്യങ്ങളുളള ചരിത്രഗ്രന്ഥം രചിച്ച സ്വീഡനിലെ ചരിത്രകാരനും സാഹിത്യകാരനുമായിരുന്ന ഒലൊഫ് വൊൺ ഡാലിൻ (1708 ഓഗസ്റ്റ്. 29-1763 ആഗസ്റ്റ്. 12 ),

ഇമ്പ്രഷനിസത്തിന്റെ ഉപഞ്ജാതാ ക്കളിലൊരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നു വെങ്കിലും ഒരു റിയലിസ്റ്റായി അറിയപ്പെടാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു ഫ്രഞ്ചു ചിത്രകാരനും ശില്പിയുമായിരുന്ന അഗസ്റ്റേ ഡൊമിനിക് ആംഗ്രയെയും ( ഓഗസ്റ്റ് 29 1780 – ജനുവരി 14 1867),

പോപ്പ് സംഗീതത്തിന്റെ രാജാവ് (King of Pop) എന്നറിയപ്പെടുകയും, ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിൽ ഗിന്നസ് പുസ്തകത്തിൽ വരികയും ചെയ്ത ഒരു അമേരിക്കൻ സംഗീതജ്ഞനും, നർത്തകനും, അഭിനേതാവുമായ മൈക്കൽ ജോസഫ് ജാക്സണെയും(ഓഗസ്റ്റ് 29, 1958 – ജൂൺ 25, 2009),

എട്ട് ഓസ്‌കർ അവാർഡുകൾ നേടിയ  ഗാന്ധി' സിനിമ ഉൾപ്പടെ നിരവധി ചിത്രങ്ങൾ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്ത ഇംഗ്ലീഷ് ചലച്ചിത്രസംവിധായകനും അഭിനേതാവും നിർമ്മാതാവും വ്യാപാരസംരംഭ കനുമായിരുന്ന റിച്ചാർഡ് ആറ്റൻബറോ എന്നറിയപ്പെടുന്ന റിച്ചാർഡ് സാമുവൽ ആറ്റൻബറോ എന്ന ബാരൻ ആറ്റൻബറോയെയും(29 ഓഗസ്റ്റ്,1923 - 24 ഓഗസ്റ്റ് 2014) ഓർമ്മിക്കാം.

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment