മരിച്ച ആളുകളുടെ ആധാർ ഇപ്പോഴും സജീവം: 2.5 കോടിയിലധികം ആധാർ നീക്കം ചെയ്ത് സർക്കാർ

2007 നും 2019 നും ഇടയിൽ പ്രതിവർഷം ശരാശരി 83.5 ലക്ഷം മരണങ്ങൾ സംഭവിച്ചതായി ഔദ്യോഗിക സിവിൽ രജിസ്ട്രേഷൻ സിസ്റ്റം ഡാറ്റ കാണിക്കുന്നു

New Update
aadhar

ന്യൂഡൽഹി: മരിച്ച വ്യക്തികളുമായി ബന്ധിപ്പിച്ച ആധാർ നമ്പറുകൾ നിർജ്ജീവമാക്കുന്ന നടപടി സർക്കാർ വേ​ഗത്തിലാക്കി. പാർലമെന്റിൽ സമർപ്പിച്ച മറുപടിയിൽ, മരിച്ച 2.5 കോടിയിലധികം വ്യക്തികളുടെ ആധാർ നമ്പറുകൾ ഇപ്പോൾ നിർജ്ജീവമാക്കിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. 

Advertisment

ആധാർ നിർജ്ജീവമാക്കലും മരണനിരക്ക് സംബന്ധിച്ച ഡാറ്റയും തമ്മിലുള്ള പൊരുത്തക്കേട് വർദ്ധിച്ചുവന്നതോടെയാണ് നടപടി വേ​ഗത്തിലാക്കിയതെന്ന് കേന്ദ്രം മറുപടി നൽകി.  2007 നും 2019 നും ഇടയിൽ പ്രതിവർഷം ശരാശരി 83.5 ലക്ഷം മരണങ്ങൾ സംഭവിച്ചതായി ഔദ്യോഗിക സിവിൽ രജിസ്ട്രേഷൻ സിസ്റ്റം ഡാറ്റ കാണിക്കുന്നു.

എന്നാൽ മരണം സംഭവിച്ച ആളുകളുടെ എണ്ണവും, നിലവിലെ ആധാറുകളുടെ എണ്ണവും തമ്മിലുള്ള കണക്കുകളുടെ അന്തരമാണ് ഈ ഒരു നി​ഗമനത്തിലെത്തിയിരിക്കുന്നത്. 

Advertisment