'3 മാസത്തിനുള്ളില്‍ 8 കിലോ കുറഞ്ഞു'; അറസ്റ്റിന് ശേഷം കെജ്രിവാളിന്റെ ആരോഗ്യനില വഷളായതായി എഎപി

കെജ്രിവാളിന്റെ ശരീരഭാരം കുറയുന്നതിനാല്‍ നിരവധി പരിശോധനകള്‍ നടത്താന്‍ മാക്സ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നതായി എഎപി പരാമര്‍ശിച്ചു.

New Update
Kejriwal

ഡല്‍ഹി: അറസ്റ്റിന് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില വഷളായതായി അവകാശപ്പെട്ട് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി മദ്യനയ കേസില്‍ മാര്‍ച്ച് 21ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതു മുതല്‍ കെജ്രിവാളിന്റെ ഭാരം എട്ട് കിലോ കുറഞ്ഞതായി പാര്‍ട്ടി അവകാശപ്പെട്ടു.

Advertisment

അറസ്റ്റിലാകുമ്പോള്‍ ആദ്യം 70 കിലോ ഭാരമുണ്ടായിരുന്ന കെജ്രിവാളിന്റെ ഭാരം ജൂണ്‍ 22-ഓടെ 62 കിലോയായി കുറഞ്ഞുവെന്നാണ് എഎപി പറയുന്നത്. തുടര്‍ച്ചയായി ശരീരഭാരം കുറയുന്നത് ഡോക്ടര്‍മാര്‍ വളരെ ഗൗരവതരമായാണ് കണക്കാക്കുന്നതെന്നും എഎപി പറഞ്ഞു.

അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യം ഒരാഴ്ചത്തേക്ക് നീട്ടണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കാരണം, കെജ്രിവാളിന്റെ ആരോഗ്യനില സമഗ്രമായി പരിശോധിക്കേണ്ടതുണ്ടന്ന് ഞങ്ങള്‍ ഭയപ്പെട്ടിരുന്നു.

കെജ്രിവാളിന്റെ ശരീരഭാരം കുറയുന്നതിനാല്‍ നിരവധി പരിശോധനകള്‍ നടത്താന്‍ മാക്സ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നതായി എഎപി പരാമര്‍ശിച്ചു.

കെജ്രിവാളിന്റെ സമഗ്രമായ മെഡിക്കല്‍ പരിശോധനയ്ക്ക് മാക്സ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അടിയന്തര നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നിട്ടും, ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിക്ക് ചില രക്തപരിശോധനകള്‍ മാത്രമാണ് നടത്തിയതെന്നും പാര്‍ട്ടി ആരോപിച്ചു. ഇനിയും ക്രിട്ടിക്കല്‍ ഹാര്‍ട്ട് ടെസ്റ്റുകളും കാന്‍സര്‍ സ്‌ക്രീനിംഗ് ടെസ്റ്റുകളും നടത്താന്‍ ബാക്കിയുണ്ടെന്ന് എഎപി ആരോപിച്ചു.

Advertisment