New Update
/sathyam/media/media_files/hfoFH0VSdJC5bN7CbKu8.jpg)
ഡല്‍ഹി: മൂന്നാം മോദി സര്‍ക്കാര്‍ നിലനില്‍ക്കാന്‍ പാടുപെടുമെന്ന് രാഹുല്‍ ഗാന്ധി എംപിയുടെ അവകാശവാദം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നിലനിര്‍ത്താനാകാതെ മോദി സര്‍ക്കാര്‍ നിലനില്‍ക്കാന്‍ പാടുപെടുമെന്നാണ് രാഹുല്‍ പറഞ്ഞത്. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
Advertisment
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്‍മാറ്റം സംഭവിച്ചിരിക്കുന്നു. ഭൂരിപക്ഷം വളരെ ദുര്‍ബലമാണ്. ഇത് സര്‍ക്കാരിനെ വീഴ്ത്തിയേക്കാമെന്ന് രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയില്‍ വലിയ അതൃപ്തി ഉണ്ടെന്ന് അവകാശപ്പെട്ട രാഹുല്‍ സാധ്യമായ കൂറുമാറ്റങ്ങളെക്കുറിച്ചും സൂചന നല്‍കി. മന്ത്രിസഭയ്ക്കുള്ളില്‍ നിന്ന് തങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരുണ്ടെന്ന് വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us