17കാരനായ രോഹിത് ഇഹലോകവാസം വെടിഞ്ഞത് 4 പേര്‍ക്ക് പുതുജീവന്‍ നല്‍കി; അവയവമാറ്റ ശസ്ത്രക്രിയ എയിംസില്‍ വിജയകരമായി പൂര്‍ത്തിയാക്കി

ദാതാവിന്റെ അവയവങ്ങള്‍ വിവിധ ആശുപത്രികളില്‍ വിജയകരമായി മാറ്റിവച്ചതായി എയിംസിലെ ഓര്‍ഗന്‍ റിട്രീവല്‍ ബാങ്കിംഗ് ഓര്‍ഗനൈസേഷന്റെ ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍ പറഞ്ഞു.

New Update
rohith Untitledbi.jpg

ഡല്‍ഹി: അപകടത്തില്‍ ഗുരുതര പരിക്കേറ്റ 17കാരന്‍ മരണത്തിലേക്ക് കാലെടുത്തുവച്ചത് നിരവധി പേര്‍ക്ക് പുതുജീവന്‍ നല്‍കി.  ഡല്‍ഹി കരവാല്‍ നഗറിലെ രോഹിത് കുമാര്‍ എന്ന പതിനേഴുകാരനാണ് മരിച്ചത്. ജൂണ്‍ 12 ന് ബല്ലാഭ്ഗഡില്‍ വെച്ചാണ് 17 കാരനായ രോഹിതിന്  അപകടമുണ്ടായത്.

Advertisment

ഗുരുതരമായ പരിക്കുകളെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ച കൗമാരക്കാരന് ഡോക്ടര്‍മാര്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. മകന്റെ വിയോഗം തളര്‍ത്തിയെങ്കിലും രോഹിതിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ പിതാവ് തീരുമാനിക്കുകയായിരുന്നു. 

രോഹിതിന്റെ അവയവങ്ങള്‍ നാല് പേര്‍ക്കാണ് പുതുജീവന്‍ നല്‍കിയത്. എയിംസ് ട്രോമ സെന്ററില്‍ ഈ വര്‍ഷം നടക്കുന്ന ഏഴാമത്തെ അവയവദാനമാണിത്. 2023ല്‍ ആകെ 15 അവയവങ്ങളാണ് ട്രോമ സെന്ററില്‍ നടന്നത്. രോഹിതിന്റെ ഹൃദയം, കരള്‍, വൃക്കകള്‍ എന്നിവയാണ് മാറ്റിവച്ചത്. 

മകന്‍ നഷ്ടപ്പെട്ട ദുഃഖത്തിനിടയില്‍ പിതാവ് യോഗേഷും രോഹിതിന്റെ അമ്മാവനും അവയവദാനത്തിന് സമ്മതം നല്‍കുകയായിരുന്നു. മകന്‍ ഇനി ഒപ്പമില്ലെങ്കിലും അവന്റെ ശരീരഭാഗങ്ങള്‍ മറ്റുള്ളവരുടെ ജീവിതത്തിന് താങ്ങായി തുടരുമെന്ന് പിതാവ് യോഗേഷ് പറഞ്ഞു. രോഹിത് മരിച്ചെങ്കിലും അവന്റെ അവയവങ്ങള്‍ സ്വീകരിച്ചവരുടെ ശരീരത്തില്‍ ജീവിക്കും എന്നറിയുന്നതില്‍ തങ്ങള്‍ക്ക് വലിയ ആശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദാതാവിന്റെ അവയവങ്ങള്‍ വിവിധ ആശുപത്രികളില്‍ വിജയകരമായി മാറ്റിവച്ചതായി എയിംസിലെ ഓര്‍ഗന്‍ റിട്രീവല്‍ ബാങ്കിംഗ് ഓര്‍ഗനൈസേഷന്റെ ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍ പറഞ്ഞു.

ആര്‍ ആന്‍ഡ് ആര്‍ ആര്‍മി ഹോസ്പിറ്റലില്‍ ഹൃദയം 20 വയസ്സുള്ള ഒരാള്‍ക്ക് മാറ്റി വച്ചു. ഒരു വൃക്ക എയിംസില്‍ 61 വയസ്സുള്ള സ്ത്രീക്ക് മാറ്റിവച്ചു. മറ്റൊരു വൃക്ക 32 വയസ്സുള്ള ആളാണ് സ്വീകരിച്ചത്.

Advertisment