എയര്‍ കാനഡ ഡല്‍ഹി-ടൊറന്റോ വിമാനത്തിന് ബോംബ് ഭീഷണി; പരിശോധന നടത്തി

കഴിഞ്ഞയാഴ്ച സമാനമായ ഒരു സംഭവത്തില്‍, 306 യാത്രക്കാരും ക്രൂ അംഗങ്ങളുമുള്ള പാരീസ്-മുംബൈ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. News | ലേറ്റസ്റ്റ് ന്യൂസ് | Delhi | ദേശീയം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
air canada Untitled.o.jpg

ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ടൊറന്റോയിലേക്ക് പോകുകയായിരുന്ന എയര്‍ കാനഡ വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതായി റിപ്പോര്‍ട്ട്. രാത്രി 10.50 ഓടെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഐസൊലേഷന്‍ ബേയിലേക്ക് അയച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ പരിശോധന നടത്തി.

Advertisment

കഴിഞ്ഞയാഴ്ച സമാനമായ ഒരു സംഭവത്തില്‍, 306 യാത്രക്കാരും ക്രൂ അംഗങ്ങളുമുള്ള പാരീസ്-മുംബൈ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

വെള്ളിയാഴ്ച 177 യാത്രക്കാരുമായി പുറപ്പെട്ട ഡല്‍ഹി-ശ്രീനഗര്‍ വിസ്താര വിമാനത്തിന് ബോംബ് ഭീഷണിയുണ്ടായിരുന്നു. വിമാനം ശ്രീനഗറില്‍ ഇറക്കുകയും എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

Advertisment