/sathyam/media/media_files/2025/08/10/air-india-2025-08-10-23-36-34.jpg)
ഡല്‍ഹി: ലണ്ടനില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്, തങ്ങളുടെ പക്കലുള്ള മുഴുവന്‍ ഡ്രീംലൈനര്‍ വിമാനങ്ങളും അടിയന്തര പരിശോധനയ്ക്ക് വിധേയമാക്കാന്‍ എയര്‍ ഇന്ത്യ ഉത്തരവിട്ടു. വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ പ്രവര്‍ത്തനം ഉറപ്പാക്കാനാണ് കമ്പനിയുടെ തീരുമാനം.
ലണ്ടന്‍ ഹീത്രൂവില്‍ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ ബെംഗളൂരുവില്‍ ഇറങ്ങിയ വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ചിനാണ് തകരാര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്ന് ഈ വിമാനം വിശദമായ പരിശോധനകള്‍ക്കായി ഗ്രൗണ്ട് ചെയ്തു.
ഒരു വിമാനത്തില്‍ തകരാര്‍ കണ്ടെത്തിയ സാഹചര്യത്തില്‍, അപകടസാധ്യത ഒഴിവാക്കാനാണ് എയര്‍ ഇന്ത്യയുടെ എല്ലാ ഡ്രീംലൈനര്‍ വിമാനങ്ങളിലും സമാനമായ പരിശോധന നടത്താന്‍ ഫ്‌ലൈറ്റ് ഓപ്പറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് മനീഷ് ഉപ്പല്‍ നിര്‍ദ്ദേശിച്ചത്.
എഞ്ചിനീയറിംഗ് സംഘം കണ്ടെത്തിയ തകരാര്‍ എയര്‍ ഇന്ത്യ ബോയിംഗിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതൊരു നിര്‍മ്മാണ പിഴവാണോ അതോ ഒറ്റപ്പെട്ട സംഭവമാണോ എന്ന് ബോയിംഗ് പരിശോധിച്ചുവരികയാണ്.
നിലവില്‍ പരിശോധന പൂര്‍ത്തിയാക്കിയ വിമാനങ്ങളില്‍ മറ്റ് സാങ്കേതിക പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കമ്പനി പൈലറ്റുമാരെ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us