വനിതാ ജീവനക്കാരുടെ എണ്ണം 25% ആയി ഉയര്‍ത്താന്‍ വിമാനത്താവളങ്ങള്‍ക്കും എയര്‍ലൈനുകള്‍ക്കും ഡിജിസിഎ നിര്‍ദേശം

എയര്‍പോര്‍ട്ടുകളും എയര്‍ലൈനുകളും വിവിധ ഫോറങ്ങളില്‍ ഒഴിവുള്ള തസ്തികകള്‍ പ്രസിദ്ധീകരിക്കണമെന്നും വനിതാ ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷകള്‍ പ്രോത്സാഹിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

New Update
airport Untitledkalla.jpg

ഡല്‍ഹി: വ്യോമയാന മേഖലയില്‍ കൂടുതല്‍ ലിംഗസമത്വം ഉറപ്പാക്കുന്നതിനായി തങ്ങളുടെ സ്ഥാപനങ്ങളില്‍ വനിതാ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സിവില്‍ ഏവിയേഷന്‍ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിമാനത്താവളങ്ങള്‍ക്കും വിമാനക്കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി.

Advertisment

ഈ നീക്കത്തിലൂടെ ഇന്ത്യയിലെ വ്യോമയാന വ്യവസായത്തിനുള്ളില്‍ 2025 ഓടെ വിവിധ സ്ഥാനങ്ങളിലുള്ള സ്ത്രീകളുടെ എണ്ണം 25 ശതമാനമായി വര്‍ധിപ്പിക്കാനാണ് ഡിജിസിഎ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കുലറില്‍ പറയുന്നു. 

ഇന്ത്യന്‍ ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന ലിംഗസമത്വത്തിന്റെ തത്വവും വ്യോമയാന മേഖലയില്‍ തുല്യ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ കാഴ്ചപ്പാടും കണക്കിലെടുത്താണ് വ്യോമയാന മേഖലയിലെ ലിംഗസമത്വം എന്ന തലക്കെട്ടിലുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

എയര്‍പോര്‍ട്ടുകളും എയര്‍ലൈനുകളും വിവിധ ഫോറങ്ങളില്‍ ഒഴിവുള്ള തസ്തികകള്‍ പ്രസിദ്ധീകരിക്കണമെന്നും വനിതാ ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷകള്‍ പ്രോത്സാഹിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Advertisment