ഒന്നിക്കാന്‍ കൊതിച്ചു, ഒടുവില്‍ വിധി തട്ടിയെടുത്തു; ശരദ് പവാറിന് ജന്മദിന സമ്മാനമായി പിളര്‍ന്ന എന്‍സിപിയെ ഒരുമിപ്പിക്കാന്‍ അജിത് പവാര്‍ ആഗ്രഹിച്ചിരുന്നു; എന്‍സിപിയുടെ ലയനം അജിത് പവാറിന്റെ അവസാന സ്വപ്നമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പാര്‍ട്ടി നേതാക്കള്‍

ജനുവരി 16-ന് ജയന്ത് പാട്ടീലിന്റെ വീട്ടിലും 17-ന് ശരദ് പവാറിന്റെ വസതിയായ ഗോവിന്ദ് ബാഗിലും അദ്ദേഹം എത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന് നേതാക്കള്‍ സ്ഥിരീകരിച്ചു.

New Update
Untitled

ബാരാമതി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ, പാര്‍ട്ടിയുടെ ഐക്യത്തിനായി അദ്ദേഹം നടത്തിയ നീക്കങ്ങള്‍ വെളിപ്പെടുത്തി എന്‍സിപി (ശരദ് പവാര്‍ വിഭാഗം) നേതാവ് അങ്കുഷ് കാക്കഡെ.

Advertisment

ശരദ് പവാറിന്റെ ഡിസംബര്‍ 12-ലെ ജന്മദിനത്തില്‍ പിളര്‍ന്നുപോയ ഇരു വിഭാഗങ്ങളെയും ഒരുമിപ്പിച്ച് ഒരു 'സമ്മാനം' നല്‍കാന്‍ അജിത് പവാര്‍ അതിയായി ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


 'സാഹേബുമായി (ശരദ് പവാര്‍) നിങ്ങള്‍ക്ക് നല്ല ബന്ധമാണല്ലോ, എങ്ങനെയെങ്കിലും ഇരു വിഭാഗങ്ങളെയും വീണ്ടും ഒന്നാക്കാന്‍ സംസാരിക്കണം' എന്ന് അജിത് പവാര്‍ മുതിര്‍ന്ന നേതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നതായി കാക്കഡെ ഓര്‍ത്തെടുത്തു.

ഡിസംബര്‍ 12-ന് ഇത് സാധിച്ചില്ലെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം ഒന്നിക്കാമെന്ന പ്രതീക്ഷയിലായിരുന്നു അജിത് ദാദ.


ജനുവരി 16, 17 തീയതികളില്‍ ഐക്യചര്‍ച്ചകള്‍ക്കായി അജിത് പവാര്‍ നേരിട്ട് മുന്‍കൈ എടുത്തിരുന്നു. ജനുവരി 16-ന് ജയന്ത് പാട്ടീലിന്റെ വീട്ടിലും 17-ന് ശരദ് പവാറിന്റെ വസതിയായ ഗോവിന്ദ് ബാഗിലും അദ്ദേഹം എത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന് നേതാക്കള്‍ സ്ഥിരീകരിച്ചു.


വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കാനും അതിനുശേഷം ലയനത്തില്‍ അന്തിമ തീരുമാനമെടുക്കാനും ധാരണയായിരുന്നു. എന്നാല്‍ ഈ സ്വപ്നം ബാക്കിയാക്കിയാണ് അദ്ദേഹം വിടവാങ്ങിയത്.

Advertisment