'പോരാടുക അല്ലെങ്കില്‍ മരിക്കുക' എന്ന പാതയിലൂടെ സഞ്ചരിക്കാനാണ് ജനങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്‌, ഇന്ത്യാ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണ്: എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി അഖിലേഷ് യാദവ്

മണിപ്പൂര്‍ അക്രമം, ലഖിംപൂര്‍ അക്രമം, ഹത്രാസ് ബലാത്സംഗ കേസ്, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി നിരവധി വിഷയങ്ങളും അഖിലേഷ് ഉന്നയിച്ചു. News | ലേറ്റസ്റ്റ് ന്യൂസ് | Delhi | ദേശീയം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
akhilesh

ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച ജനവിധി ലഭിക്കുമെന്നുള്ള വിവിധ എക്സിറ്റ് പോളുകളുടെ പ്രവചനങ്ങള്‍ തള്ളി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.

Advertisment

ബി.ജെ.പിയെ താഴെയിറക്കാന്‍ മഹാത്മാഗാന്ധിയെപ്പോലെ 'പോരാടുക അല്ലെങ്കില്‍ മരിക്കുക' എന്ന പാതയിലൂടെ സഞ്ചരിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. അതിനാല്‍ ഇന്ത്യാ മുന്നണി ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മണിപ്പൂര്‍ അക്രമം, ലഖിംപൂര്‍ അക്രമം, ഹത്രാസ് ബലാത്സംഗ കേസ്, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി നിരവധി വിഷയങ്ങളും അഖിലേഷ് ഉന്നയിച്ചു.

Advertisment