New Update
/sathyam/media/media_files/2024/11/09/JQyCp7WqsspdYDaojflg.jpg)
ആലപ്പുഴ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചെടുക്കും; പിന്നീട് വ്യാജ ലിങ്ക് അയച്ചുകൊടുത്ത് 29,03,870രൂപ തട്ടിയെടുത്ത പ്രതികളിലൊരാൾ പിടിയിൽ. ബാബാനഗർ സ്വദേശി മുഹമ്മദ് അദ്നാനാണ് അറസ്റ്റിലായത്.
Advertisment
കളപ്പുര സ്വദേശിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും ഷെയർ ട്രേഡിംഗിലൂടെ ലാഭമുണ്ടാക്കാമെന്ന് ചാറ്റ് ചെയ്ത് വിശ്വസിപ്പിക്കുകയും ചെയ്തു. ഒടുവിൽ വ്യാജ വെബ് അപ്ലിക്കേഷൻ ലിങ്ക് അയച്ചുകൊടുത്ത് 29,03,870 രൂപ കൈക്കലാക്കുകയും ചെയ്തു.
ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഏലിയാസ് പി ജോർജ്ജ്, എസ് ഐ ശരത്ചന്ദ്രൻ വി എസ്, സി പി ഓമാരായ റികാസ് കെ, ജേക്കബ് സേവിയർ, ആരതി കെ യു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us