ജമ്മു കശ്മീര്‍ ഭീകരാക്രമണം; അമിത് ഷാ ഇന്ന് സുരക്ഷ നടപടികള്‍ അവലോകനം ചെയ്യും

ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് വിപുലമായ മാര്‍ഗനിര്‍ദേശങ്ങളും അദ്ദേഹം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

New Update
amith Untitledti.jpg

ഡല്‍ഹി: ജമ്മു കശ്മീരില്‍ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തും.

Advertisment

ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് വിപുലമായ മാര്‍ഗനിര്‍ദേശങ്ങളും അദ്ദേഹം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

കശ്മീരില്‍ ജൂണ്‍ 29 ന് ആരംഭിക്കുന്ന അമര്‍നാഥ് തീര്‍ത്ഥാടനത്തിനുള്ള തയ്യാറെടുപ്പുകളും ആഭ്യന്തരമന്ത്രി അവലോകനം ചെയ്യും.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, നിയുക്ത കരസേനാ മേധാവി ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി എന്നിവര്‍ പങ്കെടുക്കുന്ന ഉന്നതതല യോഗത്തിലും അമിത് ഷാ അധ്യക്ഷനാകും. 

Advertisment