തേജസ്വി ബിഹാർ മുഖ്യമന്ത്രിയായാൽ 'തട്ടിക്കൊണ്ടുപോകല്‍, കൊള്ളയടിക്കല്‍, കൊലപാതകം' എന്നിവയ്ക്കായി മൂന്ന് പുതിയ വകുപ്പുകള്‍ സൃഷ്ടിക്കും: അമിത് ഷാ

'ലാലു ജിയും സോണിയ ജിയും രാജ്യത്തെ ശ്രദ്ധിക്കുന്നില്ല. ലാലു ജി തന്റെ മകനെ മുഖ്യമന്ത്രിയാക്കാന്‍ ആഗ്രഹിക്കുന്നു, സോണിയ ജി തന്റെ മകനെ പ്രധാനമന്ത്രിയാക്കാന്‍ ആഗ്രഹിക്കുന്നു.

New Update
Untitled

മുസാഫര്‍പൂര്‍: ആര്‍ജെഡി-കോണ്‍ഗ്രസ്-വികാശീല്‍ ഇന്‍സാദ് പാര്‍ട്ടി സഖ്യം അധികാരത്തിലെത്തുകയും തേജസ്വി യാദവ് സംസ്ഥാനത്ത് അടുത്ത മുഖ്യമന്ത്രിയാകുകയും ചെയ്താല്‍, ബിഹാറില്‍ 'തട്ടിക്കൊണ്ടുപോകല്‍, കൊള്ളയടിക്കല്‍, കൊലപാതകം' എന്നിവയ്ക്കായി മൂന്ന് പുതിയ വകുപ്പുകള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

Advertisment

ബിഹാറിലെ മുസാഫര്‍പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി.


കോണ്‍ഗ്രസ് എംപി സോണിയ ഗാന്ധി തന്റെ മകന്‍ രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുമ്പോള്‍, ആര്‍ജെഡി സ്ഥാപകന്‍ ലാലു പ്രസാദ് യാദവ് തന്റെ മകന്‍ തേജസ്വി ബിഹാര്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍, രണ്ട് സ്ഥാനങ്ങളും ഒഴിഞ്ഞുകിടക്കുന്നില്ലെന്ന് അമിത്ഷാ പറഞ്ഞു.


'ലാലു ജിയും സോണിയ ജിയും രാജ്യത്തെ ശ്രദ്ധിക്കുന്നില്ല. ലാലു ജി തന്റെ മകനെ മുഖ്യമന്ത്രിയാക്കാന്‍ ആഗ്രഹിക്കുന്നു, സോണിയ ജി തന്റെ മകനെ പ്രധാനമന്ത്രിയാക്കാന്‍ ആഗ്രഹിക്കുന്നു.

നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയും നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായതിനാല്‍ അവരുടെ ആഗ്രഹം ഒരിക്കലും നടക്കില്ല,' അമതിഷാ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.


എന്‍ഡിഎ സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ വെള്ളപ്പൊക്ക രഹിതമായ ബീഹാറിനായി ഒരു പുതിയ മന്ത്രാലയം രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


പ്രധാനമന്ത്രി മോദിയെയും നിതീഷ് കുമാറിനെയും പ്രശംസിച്ച അദ്ദേഹം, രണ്ട് നേതാക്കളുടെയും ശ്രമങ്ങള്‍ ബീഹാറിന്റെ വികസനത്തിന് സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞു.

Advertisment