/sathyam/media/media_files/2026/01/29/benny-behannan-2026-01-29-21-31-32.jpg)
ഡൽഹി: അങ്കമാലി കുണ്ടന്നൂർ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതി പുനർവിജ്ഞാപനം ഉടൻ നടത്തണമെന്ന് ബെന്നി ബഹനാൻ ലോക്സഭയുടെ ചോദ്യോത്തരവേളയിൽ ആവശ്യപ്പെട്ടു.
3D നോട്ടിഫിക്കേഷൻ കാല പരിധിക്കകം പുറപ്പെടുവിക്കുന്നതിന് സാധിക്കാത്തതിനാൽ 2024 ൽ പുറപ്പെടുവിച്ച 3 Aവിജ്ഞാപനം റദ്ദായിരിന്നു. ഈ സാഹചര്യത്തിലാണ് എം പി വിഷയം പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
ഒപ്പം ദേശീയപാത 66 യിൽ നിരന്തരമായി നടക്കുന്ന നിർമ്മാണ തകരാറുകളിൽ നടപടി സ്വീകരിക്കണമെന്നും തകരാറുകൾ വരുത്തുന്ന കോൺട്രാക്ടർമാരെ സ്ഥിരമായി കോൺട്രാക്ടുകളിൽ നിന്നും വിലക്കണമെന്നും ബെന്നി ബഹനാൻ എം പി ലോക്സഭയിൽ കേന്ദ്ര ഉപരിതല വകുപ്പ് സഹമന്ത്രി അജയ് ടമ്ത യോട് ആവശ്യപ്പെട്ടു.
2025 മെയ് മാസത്തിലുണ്ടായ ഇത്തരം സംഭവങ്ങളെക്കുറിച്ച് പഠിക്കാനും ആവശ്യമായ പ്രതിവിധികൾ നിർദ്ദേശിക്കാനുമായി ദേശീയപാത അതോറിറ്റി (NHAI) ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഇതിനുപുറമെ, സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ നിർമ്മാണത്തിലിരിക്കുന്ന റോഡുകളിലെയും ഭിത്തികളിലെയും സുരക്ഷാ ഭീഷണികൾ നേരിട്ട് വിലയിരുത്താൻ മറ്റൊരു സ്വതന്ത്ര വിദഗ്ദ്ധ സമിതിയെ കൂടി ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും ഈ സമിതി 2025 ഓഗസ്റ്റ് 4-ന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ എൻ.എച്ച്.എ.ഐ സ്വീകരിച്ചു വരികയാണെന്നും ചോദ്യത്തിനു നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us