ഏഴാം ക്ലാസുകാരിയെ കാണാതായിട്ട് 20 ദിവസം; ഒടുവില്‍ കൊല്ലപ്പെട്ട നിലയില്‍, കൊല്‍ക്കത്തയില്‍ അധ്യാപകന്‍ അറസ്റ്റില്‍

New Update
1000255614

കൊൽക്കത്ത: പശ്ചിമബംഗാളില്‍ കാണാതായ ഏഴാം ക്ലാസുകാരിയെ 20 ദിവസത്തിനു ശേഷം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രാംപുര്‍ഹട്ട് നിവാസിയായ പെണ്‍കുട്ടിയെയാണ് ഓഗസ്റ്റ് മാസം കാണാതായാത്. 

Advertisment

ഓഗസ്റ്റ് 28ന് ട്യൂഷന് പോയ കുട്ടി തിരിച്ച് വരാതായതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ 20 ദിവസമായിട്ടും പൊലീസിന് കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല.

തുടര്‍ന്ന്‌ ബിര്‍ഭൂമിലെ കാളിഡംഗ ഗ്രാമത്തിന് സമീപമുള്ള വെള്ളക്കെട്ടില്‍ അഴുകിയ നിലയില്‍ കുട്ടിയുടെ മൃതദേഹം ഇന്നലെ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടി പഠിക്കുന്ന ശ്യാംപഹാരിയിലെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.

മനോജ് കുമാര്‍ പാല്‍ എന്ന അധ്യാപകന്റെ മോശം പെരുമാറ്റത്തെ കുറിച്ച് കുട്ടി മുമ്പ് അമ്മയോട് പരാതി പറഞ്ഞിരുന്നു. കുട്ടിയെ കാണാതായതോടെ അമ്മ നല്‍കിയ പരാതിയില്‍ അധ്യാപകനെ കുറിച്ചും പറഞ്ഞിരുന്നു. ഇതാണ് കേസില്‍ വഴിത്തിരിവായത്.

അധ്യാപകനെ പൊലീസ് ചോദ്യം ചെയ്യുകയും ചോദ്യം ചെയ്യലില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നെന്നും അധ്യാപകന്‍ സമ്മതിച്ചു. പോസ്റ്റ്‌മോര്‍ട്ട റിപോര്‍ട്ട് പുറത്തുവന്നതിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി

Advertisment