/sathyam/media/media_files/uOcMdrBR4w4p8EirLvak.jpg)
ഡൽഹി: സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി. രാവിലെ ആറിന് ആരംഭിച്ച വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ അരുണാചലിൽ ബിജെപിക്കാണ് മുൻതൂക്കം.
നേരത്തെ 10 സീറ്റുകളിൽ എതിരില്ലാതെ ജയിച്ചതുൾപ്പടെ അരുണാചലിലെ 16 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. അരുണാചലിൽ ആകെ 60 നിയമസഭാ സീറ്റുകളാണുള്ളത്.
32 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന സിക്കിമിൽ ഭരണകക്ഷിയായ എസ്കെഎം പാർട്ടി 16 സീറ്റിലും ബിജെപി ഒരു സീറ്റിലും എസ്ഡിഎഫ് ഒരു സീറ്റിലും ലീഡ് ചെയ്യുകയാണ്.
അരുണാചലിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും മറ്റ് നാല് ബിജെപി സ്ഥാനാർത്ഥികളും നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിക്കിം ക്രാന്തികാരി മോർച്ചയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിലാണ് സിക്കിമിലെ പോരാട്ടം.
നിയമസഭാ തിരഞ്ഞെടുപ്പിൽ സിക്കിമിൽ 79.88% വോട്ടിംഗ് രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങിന്റെ നേതൃത്വത്തിലുള്ള സിക്കിം ക്രാന്തികാരി മോർച്ച തുടർച്ചയായ രണ്ടാം തവണയും ഭരണം ലക്ഷ്യമിടുന്നു.
ബിജെപി, കോൺഗ്രസ്, സിറ്റിസൺ ആക്ഷൻ പാർട്ടി-സിക്കിം (സിഎപി-എസ്) എന്നീ പാർട്ടികളും സിക്കിമിൽ മത്സര രംഗത്തുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us