/sathyam/media/media_files/9Qm8KY9ZqPE8FzeXWTP8.jpg)
ഡല്‍ഹി: ഞായറാഴ്ച തിഹാര്‍ ജയിലിലേക്ക് മടങ്ങുന്നതിന് മുമ്പ് രാജ്ഘട്ടിലെ മഹാത്മാഗാന്ധി സ്മാരകവും കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രവും സന്ദര്‍ശിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി ഡിഡിയു മാര്‍ഗിലെ എഎപി ഓഫീസ് സന്ദര്‍ശിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ കാണുമെന്നും കെജ്രിവാള്‍ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചതില്‍ സുപ്രീം കോടതിയോട് നന്ദിയുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.
ആദ്യം ഞാന്‍ രാജ്ഘട്ടില്‍ പോയി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിക്കും. അവിടെ നിന്ന് ഹനുമാന്‍ ജിയുടെ അനുഗ്രഹം തേടി കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തിലേക്ക് പോകും. അവിടെ നിന്ന് പാര്‍ട്ടി ഓഫീസിലെത്തി എല്ലാ പ്രവര്‍ത്തകരെയും പാര്‍ട്ടി നേതാക്കളെയും കാണും. അവിടെ നിന്ന് ഞാന്‍ തിഹാറിലേക്ക് പോകും, കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.
ഡല്‍ഹി മദ്യനയക്കേസിലെ മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം ജൂണ്‍ ഒന്നിന് അവസാനിച്ചതിനാല്‍ കെജ്രിവാള്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ തിഹാര്‍ ജയിലിലേക്ക് പോകാനാണ് സാധ്യത. ആരോഗ്യ കാരണങ്ങളാല്‍ ഇടക്കാല ജാമ്യം തേടിയുള്ള കെജ്രിവാളിന്റെ ഹര്‍ജിയില്‍ ഡല്‍ഹി കോടതി ഉത്തരവ് ജൂണ്‍ 5 ലേക്ക് മാറ്റിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us