/sathyam/media/media_files/Dv7inlhkLXIFx9lNZvjQ.jpg)
ഡല്‍ഹി: 1992 ഡിസംബര്‍ 6 ന് തകര്‍ത്ത അയോധ്യയിലെ ബാബറി മസ്ജിദുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ പരിഷ്‌കരിച്ച എന്‍സിഇആര്‍ടിയെ രൂക്ഷമായി വിമര്‍ശിച്ച് എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസി.
12-ാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ ബാബറി മസ്ജിദിനെ മൂന്നു താഴികക്കുടങ്ങളുള്ള നിര്‍മ്മിതി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇതനെതിരെയാണ് ഒവൈസി രംഗത്തു വന്നിരിക്കുന്നത്.
ബാബറി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ച് കുട്ടികള്‍ അറിയണമെന്നും ക്രിമിനല്‍ പ്രവൃത്തികളെ മഹത്വവത്കരിച്ച് അവര്‍ വളരരുതെന്നും ഒവൈസി എക്സില്‍ കുറിച്ചു.
ബാബറി മസ്ജിദിന് പകരം 'മൂന്ന് താഴികക്കുടങ്ങളുള്ള നിര്‍മ്മിതി' എന്ന വാക്കുകള്‍ നല്‍കാനാണ് എന്‍സിഇആര്‍ടിയുടെ തീരുമാനം. അയോധ്യാ വിധിയെ 'സമവായത്തിന്റെ' ഉദാഹരണമായി വിളിക്കാനും അവര്‍ തീരുമാനിച്ചു. ബാബറി മസ്ജിദ് തകര്‍ത്തത് നികൃഷ്ടമായ ക്രിമിനല്‍ നടപടിയാണെന്ന് സുപ്രീം കോടതി വിശേഷിപ്പിച്ചത് ഇന്ത്യയിലെ കുട്ടികള്‍ അറിയണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
1949ല്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു മസ്ജിദ് അവഹേളിക്കപ്പെട്ടതും 1992-ല്‍ ഒരു ജനക്കൂട്ടം ഇതു തകര്‍ത്തതും ഇന്ത്യയിലെ കുട്ടികള്‍ അറിയണം. ക്രിമിനല്‍ പ്രവൃത്തികളെ മഹത്വവത്കരിച്ചുകൊണ്ട് അവര്‍ വളരരുത്, അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us