/sathyam/media/media_files/QDgvlZDFQkkiHkOzbFNW.jpg)
ഇംഫാല്‍: റെമാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മണിപ്പൂരിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തില്‍. ഇംഫാല്‍, നംബുള്‍ നദികളില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.
അസം റൈഫിള്‍സിന്റെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും (എന്‍ഡിആര്‍എഫ്) നിരവധി ടീമുകള്‍ ദുരിതാശ്വാസ സാമഗ്രികള്‍ നല്‍കുന്നതിനും ഒറ്റപ്പെട്ട ആളുകളെ ഒഴിപ്പിക്കുന്നതിനുമായി 24 മണിക്കൂറും പ്രവര്‍ത്തനങ്ങള്‍ നടത്തി. അസം റൈഫിള്‍സ്, എന്‍ഡിആര്‍എഫ് എന്നിവരടങ്ങുന്ന സംഘങ്ങളെ ഇംഫാലില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്.
സഹായം അഭ്യര്‍ത്ഥിച്ച ആളുകളില്‍ നിന്ന് തനിക്ക് കോളുകള്‍ ലഭിച്ചതായും തന്റെ ടീം ഉടന്‍ പ്രതികരിച്ചതായും എന്‍ഡിആര്‍എഫ് കമാന്‍ഡര്‍ ആനന്ദ് പട്ടേല്‍ പറഞ്ഞു.
വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളില്‍ അസം റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ അവരുടെ മോട്ടോര്‍ ബോട്ടുകളില്‍ ചുറ്റിനടന്ന് ദുരിതബാധിതര്‍ക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പെടെ അവശ്യവസ്തുക്കള്‍ നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us