ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി, രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം

വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, കേന്ദ്ര മന്ത്രി ജെ പി നദ്ദ, സഹമന്ത്രിമാരായ ജിതേന്ദ്ര സിംഗ്, കീര്‍ത്തി വര്‍ധന്‍ സിംഗ് എന്നിവരും ബംഗ്ലാദേശ് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാന്‍ എത്തിയിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
bangUntitledbi.jpg

ഡല്‍ഹി: ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ രാഷ്ട്രപതി ഭവനില്‍ ഔദ്യോഗികമായി സ്വീകരിച്ചു. രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ ഇരുരാജ്യങ്ങളുടെയും മന്ത്രിമാരുമായും പ്രതിനിധികളുമായും ഷെയ്ഖ് ഹസീനയും നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി.

Advertisment

വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, കേന്ദ്ര മന്ത്രി ജെ പി നദ്ദ, സഹമന്ത്രിമാരായ ജിതേന്ദ്ര സിംഗ്, കീര്‍ത്തി വര്‍ധന്‍ സിംഗ് എന്നിവരും ബംഗ്ലാദേശ് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാന്‍ എത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്. ഈ സന്ദര്‍ശനം ഇന്ത്യ-ബംഗ്ലാദേശ് ബന്ധം ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. 

'ബംഗ്ലാദേശ് ഇന്ത്യയുടെ ഒരു പ്രധാന പങ്കാളിയും വിശ്വസ്ത അയല്‍ക്കാരുമാണ്'- ജയ്‌സ്വാള്‍ എക്സില്‍ കുറിച്ചു. ഈ സന്ദര്‍ശനം ഉഭയകക്ഷി പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. ജയശങ്കര്‍ ഇന്നലെ ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

18ാം ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്ത്യയില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Advertisment