മണിപ്പൂരിൽ പട്ടാപ്പകൽ ബാങ്ക് കവർച്ച; എസ്ബിഐ ശാഖയിൽ നിന്ന് 20 ലക്ഷം രൂപ കൊള്ളയടിച്ചു

മുഖംമൂടി ധരിച്ച അഞ്ചോളം പേർ ഉച്ചയ്ക്ക് ശേഷം ചുരാചന്ദ്പൂർ ജില്ലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കെ സാൽബംഗ് ശാഖയിൽ പ്രവേശിച്ച് 20 ലക്ഷം രൂപ കൊള്ളയടിച്ചു. 

New Update
Bank Robbery in Manipur

ഇംഫാൽ: മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലാണ് സംഭവം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ ആയുധധാരികളായ അഞ്ച് പേർ കവർച്ച നടത്തിയതായി പോലീസ് അറിയിച്ചു.

Advertisment

വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കവർച്ച നടന്നതായി വിവരം ലഭിച്ചയുടൻ പോലീസ് ബാങ്കിൽ എത്തിയെങ്കിലും പ്രതികൾ അപ്പോഴേക്കും ഓടി രക്ഷപ്പെട്ടിരുന്നു.

സംഭവത്തിൽ ഫയൽ ചെയ്ത എഫ്ഐആർ പ്രകാരം മുഖംമൂടി ധരിച്ച അഞ്ചോളം പേർ ഉച്ചയ്ക്ക് ശേഷം ചുരാചന്ദ്പൂർ ജില്ലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കെ സാൽബംഗ് ശാഖയിൽ പ്രവേശിച്ച് 20 ലക്ഷം രൂപ കൊള്ളയടിച്ചു. 

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആയുധധാരികളായ കവർച്ചക്കാരെ തിരിച്ചറിയാനും അവരെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് പോലീസ്.

കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisment