/sathyam/media/media_files/2gZ3x1AJySthEOacjyu2.jpg)
ഡല്‍ഹി: ബ്യൂട്ടി സലൂണില്‍ തുപ്പല്‍ കൊണ്ട് ഉപഭോക്താവിന്റെ മുഖം മസാജ് ചെയ്ത ബാര്‍ബര്‍ അറസ്റ്റില്‍. ലഖ്നൗവിലെ ഒരു സലൂണിലാണ് സംഭവം.കയ്യിലേക്ക് തുപ്പിയ ശേഷം സ്വന്തം തുപ്പല്‍ കൊണ്ട് ഉപഭോക്താവിന്റെ മുഖം മസാജ് ചെയ്യുന്ന ബാര്‍ബറിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.സായിദ് ആണ് അറസ്റ്റിലായത്.
സലൂണിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതി സായിദ് കൈയില്‍ തുപ്പുന്നതും ഉപഭോക്താവിന്റെ മുഖത്ത് ഈ തുപ്പല്‍ കൊണ്ട് മസാജ് ചെയ്യുന്നതും കാണാം. സെയ്ദിന്റെ പ്രവൃത്തിയില്‍ സംശയം തോന്നിയ ഉപഭോക്താവ് സലൂണില്‍ സ്ഥാപിച്ചിരുന്ന സിസിടിവി പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ബാര്‍ബര്‍ കൈയില്‍ തുപ്പുന്നതും ഈ തുപ്പല്‍ ഉപയോഗിച്ച് തന്റെ മുഖം മസാജ് ചെയ്യുന്നതും കണ്ട് ഞെട്ടിയ ഉപഭോക്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്, ഉപഭോക്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ലഖ്നൗ പോലീസ് സെയ്ദിനെ അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us